
ദോഹ: കെ എം സി സി ഖത്തര്‍ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആറ് മാസക്കാലത്തേക്ക് സംഘടിപ്പിക്കുന്ന കലാ- കായിക- സാമൂഹിക- സാംസ്‌കാരിക- ജീവകാരുണ്യ പരിപാടികളുടെ പ്രഖ്യാപന സമ്മേളനം സംഘടിപ്പിച്ചു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ദേശീയ ഉപാധ്യക്ഷന്‍ സൈനുല്‍ ആബിദീന്‍ ഉദ്ഘാടനവും ലോഗോ, ശീര്‍ഷക പ്രകാശനവും നിര്‍വഹിച്ചു.

ചരിത്രപരവും മതപരവും സാംസ്‌കാരികവുമായി ഒട്ടേറെ സവിശേഷതകളുള്ള തൃശൂര്‍ ജില്ലയുടെ പൈതൃകങ്ങളെ ഉയര്‍ത്തിപ്പിടിക്കാനും സഹജീവി സ്‌നേഹത്തിന്റെ മാതൃകകള്‍ പകര്‍ന്നു നല്‍കാനും സാധ്യമാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ‘മുസിരിസ് സാഗ’ എന്ന ശീര്‍ഷകത്തിന്റേയും ലോഗോയുടെയും പ്രഖ്യാപനവും അദ്ദേഹം നിര്‍വഹിച്ചു.


അംഗങ്ങള്‍ക്കിടയില്‍ നടന്ന മത്സരത്തില്‍ നിന്ന് സത്താര്‍ അഹമ്മദ് നാട്ടികയും മകള്‍ ആയിഷ ദിയയും ചേര്‍ന്നൊരുക്കിയ ലോഗോയും ശീര്‍ഷകവുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
തൃശൂര്‍ ജില്ലാ പ്രസിഡന്റ് എന്‍ ടി നാസര്‍ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി സലിം നാലകത്ത്, വേള്‍ഡ് കെ എം സി സി വൈസ് പ്രസിഡന്റ് എസ് എ എം ബഷീര്‍, സെക്രട്ടറി അബ്ദുന്നാസര്‍ നാച്ചി, കെ എം സി സി ഖത്തര്‍ ഉപദേശക സമിതി അംഗം ഹംസ കുട്ടി, മുന്‍ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് എ വി എ ബക്കര്‍ ഹാജി, വുമണ്‍സ് വിങ് വൈസ് പ്രസിഡന്റ് ബസ്മ സത്താര്‍, മണലൂര്‍ മണ്ഡലം വുമണ്‍സ് വിങ് പ്രസിഡന്റ് ആയിഷ തസ്ലീം, ജനറല്‍ സെക്രട്ടറി സഫ്രീന എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി നഷീര്‍ അഹമ്മദ് സ്വാഗതവും ട്രഷറര്‍ എ എസ് നസീര്‍ നന്ദിയും രേഖപ്പെടുത്തി.
ജില്ലാ ഭാരവാഹികളായ മജീദ് കൈപ്പമംഗലം, മുഹ്സിന്‍ തങ്ങള്‍, റാഫി കണ്ണോത്ത്, അഹമ്മദ് കബീര്‍ കാട്ടൂര്‍, മെഹബൂബ് ആര്‍ എസ്, പ്രോഗ്രാം കമ്മിറ്റി വര്‍ക്കിംഗ് ചെയര്‍മാന്‍ ബഷീര്‍ ചേറ്റുവ, വര്‍ക്കിംഗ് കണ്‍വീനര്‍ ഷെഫീര്‍ വാടാനപ്പള്ളി എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

അനുസ്മരണ സമ്മേളനം, നേതൃ പഠന ക്യാമ്പ്, കുടുംബ സംഗമം, സാംസ്‌കാരിക സംഗമം, കലാ- സാഹിത്യ മത്സരങ്ങള്‍, കായിക മത്സരങ്ങള്‍, മണ്ഡലം കണ്‍വെന്‍ഷനുകള്‍, ഹെല്‍ത്ത് ക്യാമ്പ്, ബോധവത്കരണ സെമിനാറുകള്‍, സാമൂഹിക, സാംസ്‌കാരിക നേതാക്കളും പ്രശസ്തരായ കലാകാരന്മാരും അണിനിരക്കുന്ന പൊതു സമ്മേളനം തുടങ്ങിയ വിവിധ പരിപാടികള്‍ ആറ് മാസക്കാലയളവിലായി നടത്തപ്പെടും.

