
തലശ്ശേരി: കല്ലിക്കണ്ടിയിലെ ടി കെ സി അഹമ്മദ് മാസ്റ്റര്‍ (71) നിര്യാതനായി. ടി കെ പക്രന്‍ മൗലവിയുടെയും പുത്തന്‍വീട്ടില്‍ ആയിരു ഹജ്ജുമ്മയുടെയും മകനാണ്. സഫിയയാണ് ഭാര്യ.

പ്രഗല്‍ഭനായ അധ്യാപകനും മത, സാമൂഹ്യ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച അഹമ്മദ് മാസ്റ്റര്‍ മര്‍ക്കസുദ്ദഅ്‌വ കെ എന്‍ എം സ്‌റ്റേറ്റ് കൗണ്‍സിലര്‍, യൂണിറ്റ് പ്രസിഡന്റ്, മണ്ഡലം ജോയിന്റ് സെക്രട്ടറി,
ജില്ല ജോയിന്റ് സെക്രട്ടറി, പാറാല്‍ ദാറുല്‍ ഇര്‍ഷാദ് കോളജ് കമ്മറ്റി അംഗം, പാനൂര്‍ ഏരിയ സക്കാത്ത് ഫൗണ്ടേഷന്‍ ജോയിന്റ് സെക്രട്ടറി, കല്ലിക്കണ്ടി ഇര്‍ഷാദ് സ്ഥാപനങ്ങളുടെ സ്ഥാപകരില്‍ ഒരാളും കമ്മറ്റി മെമ്പറും തുടങ്ങി വിവിധ സ്ഥാനങ്ങള്‍ വഹിച്ചട്ടുണ്ട്. പാറേമ്മല്‍ യു പി സ്‌കൂള്‍ മുന്‍ പ്രധാനധ്യാപകനാണ്.

മക്കള്‍: ഹബീബ, മുഹ്‌സിന്‍ (ആര്‍ച്ചിയ കണ്ണൂര്‍), ഹസീന, മുഫീദ (വാണിമേല്‍ മുസ്ലിം യു പി സ്‌കൂള്‍). മരുമക്കള്‍: മഹറൂഫ് കരിയാട് (ഡി പി വേള്‍ഡ് ദുബായ്) നഫ്‌ല, ഫാസില്‍ പാനൂര്‍ (ഖത്തര്‍), മുസ്തഫ വാണിമേല്‍ (ഖത്തര്‍).
സഹോദരങ്ങള്‍: ഇസ്ഹാഖലി, കദീശ, പരേതനായ ടി കെ സി മുസ്സ.

