
ദോഹ: മോഹന്‍ലാലിന് ലഭിച്ച ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരത്തില്‍ ജോജു ജോര്‍ജ് ലവേഴ്‌സ് ക്ലബ് സന്തോഷം പങ്കുവെച്ചു.

എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചെയര്‍മാന്‍ സൂരജ് ലോഹി രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം മലയാള മണ്ണിലേക്ക് വീണ്ടും എത്തിച്ച മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലിന് ആശംസകള്‍ അറിയിച്ചു.

പൂക്കാലത്തിലൂടെ മികച്ച സഹനടനുള്ള പുരസ്‌കാരം ലഭിച്ച വിജയരാഘവനെ വൈസ് ചെയര്‍മാന്‍ റ്റിജു തോമസും ഉള്ളൊഴുക്കിലൂടെ മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടിയ ഉര്‍വശിക്ക് സെക്രട്ടറി നിഖില്‍ ദാസും ആശംസകള്‍ അറിയിച്ചു. വൈസ് പ്രസിഡന്റ് സുബിന്‍ സണ്ണി, ജോയിന്റ് സെക്രട്ടറി ശ്രീജേഷ് കെ കെ, ശ്രീജേഷ് ഉണ്ണികൃഷ്ണന്‍, ഷിനോബ് എന്നിവര്‍ സംസാരിച്ചു.
