റീട്ടയില്‍ ലോകത്തെ പതിനഞ്ച് വര്‍ഷങ്ങളുടെ ആഘോഷത്തിന് തുടക്കം കുറിച്ച് റിജന്‍സി ഗ്രൂപ്പ്‌

Web Desk
1 Min Read

ദോഹ: ഖത്തറില്‍ 15 വര്‍ഷത്തെ റീട്ടെയില്‍ മികവ് ആഘോഷിച്ച് റിജന്‍സി ഗ്രൂപ്പ്. അബൂ ഹമൂറില്‍ ഒരു ഹൈപ്പര്‍മാര്‍ക്കറ്റുമായി 2010ല്‍ തുടക്കം കുറിച്ച റിജന്‍സി ഗ്രൂപ്പിന് നിലവില്‍ ഖത്തറിലുടനീളം ഒന്‍പത് ഔട്ട്ലെറ്റുകളുണ്ട്.

city exchange

ഉംസലാല്‍ അലി, ഐന്‍ഖാലിദ്, അല്‍ വഖ്‌റ, റാംബോ മാര്‍ട്ട് ഗോള്‍ഡ് പ്ലാസ, റിജന്‍സി എക്‌സ്പ്രസ് ഉം അല്‍ അമദ്, റിജന്‍സി ഹൈപ്പര്‍ ട്രേഡ് സെന്റര്‍, റിജന്‍സി ഹൈപ്പര്‍ ട്രേഡ് സെ്ന്റര്‍ അല്‍ ഗറാഫ, റിജന്‍സി ഷോപ്പിംഗ് കോംപ്ലക്‌സ് ഇസ്ഗാവ എന്നിവയാണ് മറ്റ് ഔട്ട്‌ലെറ്റുകള്‍. ഇന്‍ഹൗസ് ഹൗസ് ഹോള്‍ഡ് ബ്രാന്റായ ടാഗ്, റാംബോ ഫിറ്റ്‌നസ് ആന്റ് ഗെയിംസ്, റീജന്റ് ട്രേഡിംഗ്, റിജന്‍സി എക്‌സ്പ്രസ്, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം എന്നിവ റിജന്‍സി ഗ്രൂപ്പിന്റെ വിജയകരമായി പ്രവര്‍ത്തിക്കുന്ന മറ്റു മേഖലകളാണ്.

ആഘോഷങ്ങളുടെ ഭാഗമായി റിജന്‍സി ഗ്രൂപ്പ് എല്ലാ ഔട്ട്ലെറ്റുകളിലും മികച്ച വാര്‍ഷിക ഓഫറുകള്‍ പ്രഖ്യാപിച്ചതായി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൂടാതെ, ഉപഭോക്താക്കള്‍ക്ക് മേഗാ റാഫിള്‍ ഡ്രോ വഴിയും സമ്മാനങ്ങള്‍ നേടാന്‍ അവസരമുണ്ട്. 15 ടെലിവിഷനുകള്‍, 15 റെഫ്രിഡ്ജറേറ്ററുകള്‍, 15 വാഷിംഗ് മെഷീനുകള്‍, 1 ബിഎഐസി എക്‌സ്7 കാര്‍, 1 ബിഎഐസി ബിജെ40 കാര്‍ എന്നിവയാണ് സമ്മാനമായി ലഭിക്കുക. 50 ഖത്തര്‍ റിയാലില്‍ കൂടുതല്‍ തുകയ്ക്ക് സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് നറുക്കെടുപ്പില്‍ പങ്കെടക്കാനാവും.

വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം നാലു മണി് മുതല്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. കുട്ടികള്‍ക്ക് ചിത്രരചനാ മത്സരം, ഫേസ് പെയിന്റിംഗ് പരിപാടിയും അരങ്ങേറുമെന്നും റീജന്‍സി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അമീറുദ്ധീന്‍ കെ അറിയിച്ചു.

- Advertisement -
Ad image

റിജന്‍സിയില്‍ പതിനഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ജീവനക്കാരെ സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു. റിജന്‍സിയുടെ ശാഖകള്‍ മറ്റു രാജ്യങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ മാനേജിംഗ് ഡയറക്ടര്‍ അമീറുദ്ദീന്‍, ചെയര്‍മാന്‍ അലി അഹമ്മദ് കുവാരി, എ ജി എം വിജയകുമാര്‍, ഡയറക്ടര്‍മാരായ അബ്ദുല്‍ ലത്തീഫ്, ഫര്‍സാദ് അസീസ്, ഷബീര്‍ എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!