
ദോഹ: അല്‍ സമാന് എക്സ്ചേഞ്ചിന്റെ 29-ാമത് ശാഖ അല്‍ തുമാമ സൗത്തിലെ അല്‍ മീരയില്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ മാനേജര്‍ അന്‍വര്‍ സാദത്ത്, ഓപറേഷന് മാനേജര്‍ സുബൈര്‍ അബ്ദുല്‍ റഹ്മാന്, അക്കൗണ്ട്സ് മാനേജര്‍ സന്തോഷ് കേശവന്, ഫോറക്സ് മാനേജര്‍ ആദര്‍ശ്, ബംഗ്ലാദേശ് കണ്ട്രി മാനേജര്‍ മുസ്ലിമുദ്ദീന്‍ തുടങ്ങി നിരവധി പേര് പങ്കെടുത്തു.

തുമാമ 2ലെ ബില്‍ഡിംഗ് നമ്പര്‍ 38ല്‍ ഷോപ്പ് നമ്പര്‍ നാലിലാണ് അല്‍ സമാന് പുതിയ ശാഖ പ്രവര്‍ത്തിക്കുന്നത്. വിവരങ്ങള്‍ക്ക് 40172895, 66333544 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
