വെളിച്ചത്തിന്റേയും സംസ്‌കാരത്തിന്റെയും സമൂഹത്തിന്റേയും ഉത്സവം ഗ്ലോ കൊച്ചി രാജേന്ദ്ര മൈതാനിയില്‍

Web Desk
1 Min Read

കൊച്ചി: വെളിച്ചവും സംസ്‌കാരവും സാമൂഹിക കൂട്ടായ്മയും ഒന്നുചേരുന്ന ഗ്ലോ കൊച്ചി ആഘോഷം 18, 19 തിയ്യതികളില്‍ എറണാകുളം രാജേന്ദ്ര മൈതാനിയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് മൂന്നു മുതല്‍ അര്‍ധരാത്രി വരെയാണ് പരിപാടി നടക്കുക.

city exchange

ഹൈബി ഈഡന്‍ എം പി ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം അര്‍ജുന്‍ രാധാകൃഷ്ണന്‍ പങ്കെടുക്കും.

‘ഇല്ലൂമിനേറ്റ് കൊച്ചി’ എന്ന പ്രമേയത്തില്‍ നടക്കുന്ന ഗ്ലോ കൊച്ചി പരിപാടിയില്‍ കുടുംബങ്ങള്‍, കലാകാരന്മാര്‍, വിദ്യാര്‍ഥികള്‍, ചെറുകിട സംരംഭകര്‍ തുടങ്ങിയവര്‍ക്ക് പങ്കെടുക്കാനാവുന്ന വിധത്തിലാണ് ഒരുക്കുന്നത്.

പ്രാദേശിക കലാകാരന്മാര്‍ സൃഷ്ടിക്കുന്ന ലൈറ്റ് ഇന്‍സ്റ്റലേഷനുകള്‍, സംഗീതം, നൃത്തം, ഡാന്‍ഡിയ തുടങ്ങിയ നൈറ്റ് എന്റര്‍ടെയ്ന്‍മെന്റുകള്‍ അടങ്ങിയ ലൈവ് പെര്‍ഫോമന്‍സ്, ഫേസ് പെയിന്റിങ്, യു വി ഗെയിമുകള്‍, ഗ്ലോ ആക്ടിവിറ്റികള്‍ ഉള്‍പ്പെടുന്ന കുട്ടികള്‍ക്കായുള്ള ഗ്ലോ സോണ്‍, കൊച്ചിയിലെ മികച്ച ഭക്ഷണ സ്റ്റാളുകളും ആര്‍ട്ടിസന്‍ ഉത്പന്നങ്ങളും കരകൗശല വസ്തുക്കളും ഉള്‍ക്കൊള്ളുന്ന നൈറ്റ് ബസാറിന്റെ ഫൂഡ് ആന്റ് ഫ്ളീ മാര്‍ക്കറ്റ്, പ്രതീക്ഷയുടെ സന്ദേശം പ്രകാശിപ്പിക്കുന്ന കമ്യൂണിറ്റി വാള്‍ ഓഫ് ലൈറ്റ് എന്നിവ ഗ്ലോ കൊച്ചിയിലുണ്ടാവും.

- Advertisement -
Ad image

100 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. വിദ്യാര്‍ഥികള്‍ക്ക് 50 രൂപയും നാലു പേര്‍ അടങ്ങുന്ന സംഘത്തിന് 250 രൂപയുമാണ് നിരക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക് കാവിന്‍ 7306200075 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

വാര്‍ത്താ സമ്മേളനത്തില്‍ ഷര്‍മ്മിള, രാഖി ജയശങ്കര്‍, നമിന്‍ ഹിലാല്‍, ലിന്‍ഡ രാകേഷ്, ഫാഷന്‍ ഡിസൈനര്‍ മെല്‍വിന്‍ എന്നിവര്‍ പങ്കെടുത്തു. ഗ്ലോ കൊച്ചി ബ്രോഷര്‍ പ്രകാശനം ചെയ്തു.

Share This Article
Leave a Comment
error: Content is protected !!