പിണറായിക്ക് ബഹ്‌റൈന്‍ ഇന്ത്യന്‍ അംബാസഡറുടെ വിരുന്ന്

Web Desk
1 Min Read

മനാമ: പ്രവാസി മലയാളി സംഗമത്തില്‍ പങ്കെടുക്കാന്‍ ബഹ്റൈനില്‍ എത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയന് ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ ജേക്കബ് വിരുന്ന് നല്‍കി ആദരിച്ചു.

city exchange

കേരള സര്‍ക്കാര്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, ലുലു ഗ്രൂപ്പ് ഡയറക്ടര്‍ ജുസര്‍ റുപവാല എന്നിവരും വിരുന്നില്‍ പങ്കെടുത്തു. ഇന്ന് രാത്രി 7 മണിയ്ക്കാണ് പ്രവാസി മലയാളി സംഗമം.

മലയാളം മിഷന്റെയും ലോക കേരള സഭാംഗങ്ങളുടെയും നേതൃത്വത്തില്‍ ബഹ്റൈന്‍ കേരളീയ സമാജത്തില്‍ വെച്ചാണ് പരിപാടി നടക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!