
കൊച്ചി: റിമ കല്ലിങ്കലിനെ കേന്ദ്രകഥാപാത്രമാക്കി സജിന്‍ ബാബു സംവിധാനം ചെയ്ത ‘തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി’ മികച്ച പ്രേക്ഷക പ്രതികരണം നേടുന്നു. കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രം സമൂഹവുമായി അധികം ഇടപഴകാതെ ഒറ്റപ്പെട്ട ദ്വീപില്‍ ജീവിക്കുന്ന അമ്മയുടെയും മകളുടെയും കഥയാണ് പറയുന്നത്. വിശ്വാസത്തിന്റെ തുരുത്തില്‍ പെട്ട് ജീവിക്കുന്ന മനുഷ്യരുടെ അതിസങ്കീര്‍ണമായ വിഷയങ്ങളെ സിനിമയിലൂടെ തുറന്ന് കാണിക്കാനുള്ള സംവിധായകന്റെ ശ്രമങ്ങള്‍ കൈയ്യടി നേടുന്നുണ്ട്.

ഒരു സര്‍പ്പക്കാവിനോട് ചുറ്റിപറ്റി വികസിക്കുന്ന കഥ വിശ്വാസം, അവിശ്വാസം, സമകാലിക കേരളത്തിന്റെ മനുഷ്യ മനസ്സുകള്‍, സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍ എന്നിങ്ങനെ എല്ലാ വിഷയങ്ങളെയും പറഞ്ഞു പോകാന്‍ ശ്രമിക്കുന്നുണ്ട്. ചിത്രത്തിലെ പ്രധാന ആകര്‍ഷണം റിമ കല്ലിങ്കല്‍ ചെയ്ത മീര എന്ന കഥാപാത്രത്തിന്റെ അഭിനയം തന്നെയാണ്. ഗംഭീരമായ വിധത്തിലാണ് റിമ കല്ലിങ്കല്‍ മീരയായി വേഷപകര്‍ച്ച നല്‍കിയിരിക്കുന്നത്. കേരളത്തിലെ പഴയകാല ആചാരങ്ങളുടേയും അനുഷ്ഠാനങ്ങളുടേയും മിത്തുകളെ യോജിപ്പിച്ച് യാഥാര്‍ഥ്യത്തിലേക്കും സഞ്ചരിക്കുന്നു ചിത്രം കൂടുതല്‍ പ്രേക്ഷക- നിരൂപക പ്രശംസ നേടും എന്ന് തന്നെയാണ് സിനിമ കണ്ടവരുടെ അഭിപ്രായം. റിമയോടൊപ്പം ഡെയ്ന്‍ ഡേവിസും മുഴുനീള കഥാപാത്രം ചെയ്തിട്ടുണ്ട്.

സരസ ബാലുശ്ശേരി, പ്രമോദ് വെളിയനാട്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, മേഘ രാജന്‍, ആന്‍ സലിം, ബാലാജി ശര്‍മ, ഡി രഘൂത്തമന്‍, അഖില്‍ കവലയൂര്‍, അപര്‍ണ സെന്‍, ലക്ഷ്മി പത്മ, മീന രാജന്‍, ആര്‍ ജെ അഞ്ജലി, മീനാക്ഷി രവീന്ദ്രന്‍, അശ്വതി, അരുണ്‍ സോള്‍, രതീഷ് രോഹിണി തുടങ്ങിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്ന വിധത്തിലാണ് അഭിനയം കാഴ്ച വച്ചിട്ടുള്ളത്. സജി ജോസഫിന്റെ കലാസംവിധാനവും സയീദ് അബ്ബാസിന്റെ സംഗീതവും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു. ശ്യാമപ്രകാശിന്റെ ക്യാമറയും മികച്ചതാണ്. അഞ്ജന ടാക്കീസിന്റെ ബാനറില്‍ അഞ്ജന ഫിലിപ്പും ഫിലിപ്പ് സക്കറിയയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സന്തോഷ് കോട്ടായിയാണ് സഹനിര്‍മാതാവ്.
എഡിറ്റിംഗ്- അപ്പു ഭട്ടതിരി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അജിത് വിദ്യാസാഗര്‍, ലൈന്‍ പ്രൊഡ്യൂസര്‍- സുബാഷ് എസ് ഉണ്ണി, കലാസംവിധാനം- സജി ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സംഗീത് ചിക്കു, വസ്ത്രലങ്കാരം- ഗായത്രി കിഷോര്‍, മേക്കപ്പ്- സേതു ശിവദാനന്ദന്‍, ആഷ് അഷ്റഫ്, സ്‌ക്രിപ്റ്റ് അസിസ്റ്റന്റ് ആന്റ് ക്രീയേറ്റീവ് കോണ്ട്രിബൂഷന്‍- ശൈസ്ഥ ബാനു, കാസ്റ്റിംഗ് ഡയറകടര്‍- അരുണ്‍ സോള്‍, കളറിസ്റ്റ്- ശ്രീധര്‍ വി, ടൈറ്റില്‍ ഡിസൈന്‍- ഷിബിന്‍ കെ കെ, മാര്‍ക്കറ്റിംഗ് ആന്റ് പി ആര്‍ ഒ- വിപിന്‍ കുമാര്‍, വി എഫ് എക്‌സ്- 3 ഡോര്‍സ്, സംഘട്ടനം- അഷറഫ് ഗുരുക്കള്‍, സ്റ്റീല്‍സ്- ജിതേഷ് കടക്കല്‍.

