ക്യൂഗെറ്റിന്റെ ‘ഗ്രൗ യുവര്‍ ഗ്രീന്‍ ഫുഡ് – കമ്മ്യൂണല്‍ ഫാര്‍മിംഗ്- സീസണ്‍ 3’ന് തുടക്കമായി

Web Desk
1 Min Read

ദോഹ: തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനിയറിംഗ് കോളേജിന്റെ ഖത്തറിലെ പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയായ ക്യുഗെറ്റ് ‘ഗ്രോ യുവര്‍ ഗ്രീന്‍ ഫുഡ് സീസണ്‍ മൂന്നിന് തുടക്കമായി.

city exchange

കൃഷി ചെയ്യാന്‍ താല്പര്യമുണ്ടായിട്ടും സ്ഥലപരിമിതി മൂലം അതിന് സാധിക്കാത്തവര്‍ക്ക് പൊതു ഇടം ഒരുക്കി അവിടെ ജൈവകൃഷി ചെയ്യുന്നതാണീ സംരംഭം. കഴിഞ്ഞ സീസണില്‍ 300 കിലോഗ്രാമില്‍ കൂടുതല്‍ വിളവെടുപ്പ് നടത്തിയിരുന്നു.

എം ഇ എസ് സ്‌കൂളിലാണ് ഈ വര്‍ഷവും കൃഷിയിടം ഒരുക്കിയിട്ടുള്ളത്. പരിപാടിയില്‍ പങ്കെടുത്ത കുട്ടികളായ ഇല്‍ഹാം, ജുവാന്‍, ഇഹ്‌സാന്‍, ഇമാന്‍, നിവേദ്യ എന്നിവര്‍ മുതിര്‍ന്ന അംഗങ്ങളായ ജോണ്‍ ഇ ജെ, നന്ദനന്‍, ഹസീബ്, പ്രദോഷ് എന്നിവരില്‍ നിന്ന് ഏറ്റുവാങ്ങിയ തൈകള്‍ നട്ടാണ് ഈ സീസണിലെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്.

പ്രിയ ജോണ്‍സന്‍, ജസ്മിന്‍ ജോണ്‍, പ്രീത നന്ദനന്‍, ലൗബിന്‍, ഹാരിസ്, റോബിന്‍ ജോസ്, ഇര്‍ഷാദ് ഷാഫി, ഫാത്തിമ റംസീന, സലിം എന്നിവരുടെ നേതൃത്വത്ില്‍ 150ലേറെ ചെടികളാണ് ചടങ്ങില്‍ പങ്കെടുത്ത കുട്ടികള്‍ നട്ടത്.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!