

ദോഹ: എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തറിന്റെ മൂന്നാം ബാച്ച് ടിക്കറ്റുകള്‍ ബുധനാഴ്ച വില്‍പ്പനയ്ക്കെത്തും. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ടിക്കറ്റുകള്‍ ഡിസംബര്‍ 20 ബുധനാഴ്ച ദോഹ സമയം വൈകിട്ട് നാലു മണിക്കാണ് വില്‍പ്പന ആരംഭിക്കുക. ടിക്കറ്റുകളുടെ എണ്ണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പ്രാദേശിക സംഘാടക സമിതിയില്‍ നിന്നും ഉടന്‍ ലഭ്യമാകും.

രണ്ടാമത്തെ ബാച്ച് ടിക്കറ്റുകള്‍ നവംബര്‍ 19നാണ് പുറത്തിറങ്ങിയത്. 90,000 എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 ടിക്കറ്റുകള്‍ റിലീസ് ചെയ്ത ആദ്യ 24 മണിക്കൂറിനുള്ളില്‍ വില്‍പ്പന നടന്നു.
ഗ്രൂപ്പ് സ്റ്റേജ് മത്സര ടിക്കറ്റുകളുടെ വില 25 റിയാല്‍ മുതലാണ് ആരംഭിക്കുന്നത്. 2024 ജനുവരി 12നും ഫെബ്രുവരി 10നും ഇടയില്‍ 51 മത്സരങ്ങളാണ് അരങ്ങേറുക.

