വേനലിനറുതി; ഇനി ശരത്കാലം

Web Desk
0 Min Read

ദോഹ: ജ്യോതിശാസ്ത്രപരമായി വേനല്‍ക്കാലത്തിന് തിങ്കളാഴ്ച അവസാനമാകും. ഇതോടെ ശരത് കാലത്തിന് തുടക്കമാകുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു.

city exchange

സെപ്റ്റംബര്‍ 22ന് സൂര്യന്‍ ഭൂമധ്യരേഖയ്ക്ക് നേരിട്ട് മുകളിലായിരിക്കുമെന്നും താപനില മിതമായിരിക്കുമെന്നും പ്രാദേശികമായി മഴമേഘങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിക്കുമെന്നും ക്യുഎംഡി പ്രസ്താവിച്ചു.

ശരത്കാല വിഷുവത്തില്‍, പകലും രാത്രിയും തുല്യമായിരിക്കുമെന്നും വകുപ്പ് അഭിപ്രായപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!