
ദോഹ: പൊതുമരാമത്ത് അതോറിറ്റിയായ ‘അഷ്ഗാല്‍’ ഈ വാരാന്ത്യത്തില്‍ ബനി ഹാജര്‍ ഇന്റര്‍ചേഞ്ചില്‍ താത്ക്കാലിക റോഡ് അടച്ചിടലുണ്ടാകുമെന്ന് അറിയിച്ചു.

സെപ്റ്റംബര്‍ 25 വ്യാഴാഴ്ച അര്‍ധരാത്രി 12 മുതല്‍ പുലര്‍ച്ചെ അഞ്ച് മണിവരെ ദോഹയില്‍ നിന്ന് ഖലീഫ ബൊളിവാര്‍ഡ് വഴി അല്‍ ഷഹാമ സ്ട്രീറ്റിലേക്കുള്ള ഗതാഗതം അഞ്ച് മണിക്കൂര്‍ അടച്ചിടും.

റോഡ് ഉപയോക്താക്കള്‍ ന്യൂ അല്‍ റയ്യാന്‍ സ്ട്രീറ്റിലേക്ക് നയിക്കുന്ന പാലം ഉപയോഗിക്കാനും തുടര്‍ന്ന് അല്‍ ഷാഫി ഇന്റര്‍ചേഞ്ചില്‍ യു-ടേണ്‍ എടുത്ത് ബനി ഹാജര്‍ ഇന്റര്‍ചേഞ്ച് അണ്ടര്‍പാസ് ഉപയോഗിക്കാനും നിര്‍ദ്ദേശിക്കുന്നു.

സെപ്റ്റംബര്‍ 26 വെള്ളിയാഴ്ച പുലര്‍ച്ചെ 2 മുതല്‍ രാവിലെ 10 മണി വരെ ബനി ഹാജര്‍ ഇന്റര്‍ചേഞ്ചിലെ ഖലീഫ ബൊളിവാര്‍ഡ് എക്സിറ്റ് അടച്ചിടും.
ഈ സമയത്ത് റോഡ് ഉപയോക്താക്കള്‍ ബനി ഹാജര്‍ ഇന്റര്‍ചേഞ്ച് അണ്ടര്‍പാസിലൂടെ മുന്നോട്ട് പോകാനും ബദല്‍ മാര്‍ഗമായി ന്യൂ അല്‍ റയ്യാന്‍ സ്ട്രീറ്റിലെ അല്‍ ഷാഫി ഇന്റര്‍ചേഞ്ച് ഉപയോഗിക്കാനും നിര്‍ദ്ദേശിക്കുന്നു.

