രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്തു

Web Desk
0 Min Read

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സസ്‌പെന്‍ഡ് ചെയ്തത്. നിലവില്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന നിലപാടാണ് നേതാക്കള്‍ക്കുള്ളത്.

city exchange

രാഹുല്‍ എം എല്‍ എ സ്ഥാനം രാജി വെക്കണമെന്ന ആവശ്യം നേതാക്കള്‍ക്കിടയില്‍ ശക്തമായിരുന്നു. എന്നാല്‍ ഉപതെരഞ്ഞെടുപ്പ് നടത്തിയാല്‍ പരാജയപ്പെടുമെന്ന ഭീതിയും രാഹുലിന് പറയാനുള്ളത് പറഞ്ഞ ശേഷം തീരുമാനമെടുക്കാമെന്ന ചില നേതാക്കളുടെ അഭിപ്രായവും പരിഗണിച്ചാണ് സസ്‌പെന്‍ഷനില്‍ നടപടി ഒതുക്കിയത്.

Share This Article
Leave a Comment
error: Content is protected !!