
കൊച്ചി: ഐ എന്‍ എല്ലിലെ പിളര്‍പ്പും പടലപ്പിണക്കവും ഒഴിവാക്കാന്‍ ശ്രമവുമായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. പരസ്പരം പുറത്താക്കിയവരിലൊരാളായ സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുല്‍ വഹാബുമായാണ് മന്ത്രി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തിയത്.
സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണനും അബ്ദുല്‍ വഹാബുമായി ചര്‍ച്ച നടത്തുന്നുണ്ട്.
അഹമ്മദ് ദേവര്‍കോവിലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടില്ലെന്നും മന്ത്രി സ്ഥാനത്ത് തുടരണോ എന്ന് തീരുമാനിക്കേണ്ടത് ഇടതുപക്ഷമാണെന്നും നേരത്തെ അബ്ദുല്‍ വഹാബ് പറഞ്ഞിരുന്നു.
ജൂലൈ 25ന് കൊച്ചിയില്‍ നടന്ന നേതൃയോഗത്തിലെ കൂട്ടത്തല്ലിനു പിന്നാലെയാണ് ഐ എന്‍ എല്‍ പിളര്‍ന്നത്.

