
മസ്ക്കത്ത്: ഒമാനില്‍ ലോക്ഡൗണ്‍ സമയക്രമത്തില്‍ ഇളവ്. സുപ്രീം കമ്മിറ്റിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പുതുക്കിയ സമയക്രമം അനുസരിച്ച് ഒമാനില്‍ സഞ്ചാരവിലക്ക് രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ നാല് മണി വരെ ആയിരിക്കും. യാത്രകളും പൊതുസ്ഥലങ്ങളില്‍ ഒത്തു ചേരുന്നതും നിരോധിച്ചിട്ടുണ്ട്. നേരത്തെ വൈകിട്ട് അഞ്ചു മണി മുതല്‍ പുലര്‍ച്ചെ നാലു മണി വരെ ആയിരുന്നു ലോക്ഡൗണ്‍. കുട്ടികളുടെ വാക്സിനേഷന് നടപടികള്‍ പൂര്‍ത്തിയായാല്‍ സ്കൂളുകള്‍ തുറക്കും. 12 നും 18 നും ഇടയില്‍ പ്രായമുള്ള 3.2 ലക്ഷം വിദ്യാര്‍ഥികള്‍ക്കു വേണ്ടിയാണ് സ്കൂളുകള്‍ തുറക്കുക. ഒമാനില്‍ ഇന്നലെ 12 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 3,814 പേര് കോവിഡ് ബാധിച്ച് മരിച്ചു.

