ശോഭ അന്നമ്മ ഈപ്പന്‍ ഹൈക്കോടതി ജഡ്ജി

Web Desk
1 Min Read

കൊച്ചി: കേരള ഹൈക്കോടതിയില്‍ പുതിയ ജഡ്ജിയായി ശോഭ അന്നമ്മ ഈപ്പനെ നിയമിച്ചു. ഹൈക്കോടതി ബാറില്‍നിന്ന് ജഡ്ജിയായി നിയമിതയാകുന്ന നാലാമത്തെ വനിതയാണ്. ഇതോടെ ഹൈക്കോടതിയിലെ വനിതാ ജഡ്ജിമാരുടെ എണ്ണം ഏഴായി. ഇത്രയും വനിതാ ജഡ്ജിമാര്‍ കേരള ഹൈക്കോടതിയില്‍ ആദ്യമാണ്. കഴിഞ്ഞ ഒക്ടോബറിലാണ് ശോഭയെ സുപ്രിം കാടതി കൊളീജിയം ശുപാര്‍ശ ചെയ്തത്.

city exchange

കോന്നി, പള്ളുരുത്തി എം എല്‍ എയായിരുന്ന അന്തരിച്ച ഈപ്പന്‍ വര്‍ഗീസിന്റെയും അന്നമ്മയുടെയും മകളാണ്. ആലുവ ക്രൈസ്തവ മഹിളാലയം, എറണാകുളം സെന്റ് തെരേസാസ്, തേവര സേക്രഡ്ഹാര്‍ട്ട് എന്നിവിടങ്ങളില്‍ സ്‌കൂള്‍, കോളേജ് വിദ്യാഭ്യാസം. 1991ല്‍ എറണാകുളം ലോ കോളേജില്‍നിന്ന് നിയമബിരുദം നേടി. കൊച്ചി ബാറിലാണ് പ്രാക്ടീസ് ആരംഭിച്ചത്. 1997 മുതല്‍ 2002 വരെ എറണാകുളം ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം അംഗമായിരുന്നു.

2003ല്‍ അഡ്വ. ചന്ദ്രമോഹന്‍ദാസിന്റെ കീഴില്‍ ഹൈക്കോടതിയില്‍ പ്രാക്ടീസ് തുടങ്ങി. ഒരു വര്‍ഷത്തിനുശേഷം സ്വതന്ത്രമായി പ്രാക്ടീസ് ആരംഭിച്ചു. ഭരണഘടന, നികുതി, സിവില്‍ നിയമങ്ങളില്‍ ശ്രദ്ധേയയായി. 2011- 2016ല്‍ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറായിരുന്നു. ലിസ് വുഡ് പ്രോഡക്ട്‌സ് ഉടമ ഫോര്‍ട്ട് കൊച്ചി പയ്യമ്പള്ളി പി ടി വര്‍ഗീസാണ് ഭര്‍ത്താവ്. മക്കള്‍: ഷാരണ്‍ ലിസ് വര്‍ഗീസ്, തോമസ് വര്‍ഗീസ് (ബിസിനസ്). മരുമകന്‍: ആരോമല്‍ സാജു കുന്നത്ത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!