ഞായറാഴ്ച സൂപ്പര്‍ മൂണ്‍

Web Desk
1 Min Read

ദോഹ: പൂര്‍ണചന്ദ്രന്‍ ഭൂമിയുമായി വളരെ അടുത്തെത്തുന്ന സൂപ്പര്‍ മൂണ്‍ ഞായറാഴ്ച. ഈ വര്‍ഷം ആദ്യമായാണ് സൂപ്പര്‍ മൂണ്‍ പ്രതിഭാസം സംഭവിക്കുന്നത്.

city exchange

അറേബ്യന്‍ രാജ്യങ്ങളിലാണ് സൂപ്പര്‍ മൂണ്‍ ഏറ്റവും മികച്ച രീതിയില്‍ ദൃശ്യമാവുക. ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം 3,62,146 കിലോമീറ്ററായിരിക്കും നാളെയെന്ന് ജിദ്ദ ആസ്‌ട്രോണമി സൊസൈറ്റി മേധാവി എന്‍ജിനിയര്‍ മാജിദ് അബൂസാഹിറ പറഞ്ഞു.

സൂര്യാസ്തമയത്തിന് ശേഷം ഉദിക്കുന്ന ചന്ദ്രന്റെ നിറം ഓറഞ്ചായാണ് അനുഭവപ്പെടുക. ഭൂമിക്ക് ചുറ്റുമുള്ള അന്തരീക്ഷത്ിതലെ പൊടിപടലങ്ങളുടേയും മറ്റും ഫലമായാണ് ഇത്തരത്തില്‍ നിറം ലഭിക്കുന്നത്. ഉദയത്തിന് ശേഷം പിന്നീട് വെള്ള നിറം പ്രത്യക്ഷപ്പെടാനും സാധ്യതയുണ്ട്.

- Advertisement -
Ad image

സൂപ്പര്‍മൂണ്‍ പ്രതിഭാസത്തെ തുടര്‍ന്ന് വേലിയേറ്റത്തിനുള്ള സാധ്യതകളുമുണ്ട്.

Share This Article
Leave a Comment
error: Content is protected !!