ഗ്ലോബല്‍ സാദാത്ത് അസോസിയേഷന്‍ പ്രഖ്യാപനം നടത്തി

Web Desk
1 Min Read

ദോഹ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളായ പ്രവാചക കുടുബങ്ങളുടെ കൂട്ടായ്മക്ക് ഖത്തറില്‍ തുടക്കം. ദോഹയിലേ ഹോളിഡേഇന്‍ ഇന്റര്‍നാഷനല്‍ ഹോട്ടലില്‍ നടന്ന വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത ചടങ്ങില്‍ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് മുഈന്‍അലി ശിഹാബ് തങ്ങള്‍ ഗ്ലോബല്‍ സാദാത്ത് അസോസിയേഷന്‍ പ്രഖ്യാപനം നടത്തി.

city exchange

ചീഫ് കോ-ഓഡിനേറ്റര്‍ പി എം ഹുസൈന്‍ ജിഫ്രി തങ്ങള്‍ അധ്യക്ഷത വഹിച്ചു. പ്രഥമ ഭാരവാഹികളായി സയ്യിദ് മുഹമ്മദ് നാസര്‍ അല്‍മശ്ഹൂര്‍ (കുവൈത്ത്) പ്രസിഡന്റും സയ്യിദ് സിറാജുദ്ധീന്‍ തങ്ങള്‍ (ഖത്തര്‍) ജനറല്‍ സെകട്ടറിയും സയ്യിദ് ഹൈദ്രൂസ് തങ്ങള്‍ (യു എ ഇ) ട്രഷററുമായി തെരെഞ്ഞെടുക്കപ്പെട്ടു.

വൈസ് പ്രസിഡന്റുമാരായി സയ്യിദ് അബ്ദുല്‍ ജലീല്‍ തങ്ങള്‍ (സൗദി), സയ്യിദ് ഇസ്മാഈല്‍ തങ്ങള്‍ (ദുബൈ), സയ്യിദ് ഇസ്മാഈല്‍ ബാഫഖി (മലേഷ്യ), സയ്യിദ് നിയാസ് ജിഫ്രി (കുവൈത്ത്),
ജോയിന്റ് സെക്രട്ടറിമാരുമായി സയ്യിദ് ജംഷീദ് തങ്ങള്‍ (ഒമാന്‍), സയ്യിദ് അഹ്മദ് ഹിഷാം തങ്ങള്‍ (ഖത്തര്‍), സയ്യിദ് ആരിഫ് (ദുബൈ), സയ്യിദ് ഫസല്‍ ബാഫഖി (ബഹ്‌റൈന്‍) എന്നിവരേയും തെരെഞ്ഞെടുത്തു.

സയ്യിദ് മുഹമ്മദ് ബുഖാരി സ്വാഗതവും സയ്യിദ് അഹ്മദ് ഹിഷാം നന്ദിയും പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!