ഖുര്‍ആന്‍ മനുഷ്യര്‍ക്കുള്ള ജീവിത മാര്‍ഗരേഖ: നൗഷാദ് കാക്കവയല്‍

Web Desk
1 Min Read

ദോഹ: ഖുര്‍ആന്‍ മാര്‍ഗരേഖയായി അംഗീകരിച്ച് ജീവിതത്തില്‍ പ്രയോഗവല്‍കരിക്കാന്‍ വിശ്വാസി സമൂഹം തയ്യാറാവണമെന്ന് പ്രമുഖ ഖുര്‍ആന്‍ പണ്ഡിതനും പ്രഭാഷകനുമായ നൗഷാദ് കാക്കവയല്‍ പ്രസ്താവിച്ചു. ഖത്തര്‍ മതകാര്യ വകുപ്പിന്റെ ക്ഷണം സ്വീകരിച്ച് ഹൃസ്വ സന്ദര്‍ശനത്തിന് ഖത്തറില്‍ എത്തിയ അദ്ദേഹം ‘ഖുര്‍ആന്‍ ജീവിത മാര്‍ഗരേഖ’ എന്ന വിഷയം അവതരിപ്പിച്ചു ശൈഖ് അബ്ദുല്ല ബിന്‍ സൈദ് ഓഡിറ്റോറിയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു.

city exchange

വിശ്വാസികള്‍ ഇന്നനുഭവിക്കുന്ന സകല പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം ഖുര്‍ആനിലുണ്ട്. അത് പഠിക്കാനും മനസ്സിലാക്കാനും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനും നാം ശ്രദ്ധിക്കേണ്ടതുണ്ട്.

നിത്യജീവിതത്തില്‍ നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍ക്ക് ഉത്തരം നല്‍കുവാനും തെളിച്ചമുള്ള വഴിത്താരകളിലൂടെ നടത്തുവാനും ഖുര്‍ആനിന്റെ അധ്യാപനങ്ങള്‍ക്ക് സാധിക്കും. മനുഷ്യസമൂഹം ഏറ്റവുമധികം ആഗ്രഹിച്ചു കൊണ്ടിരിക്കുന്ന സമാധാനമുള്ള ജീവിതത്തിന് വഴികാട്ടി ആകാനും ഖുര്‍ആനിന് കഴിയും. ഈ വിശിഷ്ട ഗ്രന്ഥം പഠിക്കുവാനും പ്രയോഗവത്ക്കരിക്കുവാനും എല്ലാവരും തയ്യാറാക്കണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

സെപ്തംബര്‍ 24 ബുധനാഴ്ച അസീസിയയിലും സെപ്തംബര്‍ 25 വ്യാഴാഴ്ച വക്രയിലും സെപ്തംബര്‍ 26 വെള്ളിയാഴ്ച ബിന്‍ മഹ്മൂദ് ഈദ് ഗാഹ് മസ്ജിദിലും അദ്ദേഹത്തിന്റെ പ്രഭാഷണ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

- Advertisement -
Ad image

ശ്രവണ മധുരമായ ഖുര്‍ആന്‍ പാരായണത്തിലൂടെയും ഖുര്‍ആന്‍ പാരായണ നിയമ മേഖലയില്‍ നല്‍കി വരുന്ന സംഭവനകളിലൂടെയുമാണ് നൗഷാദ് കാക്കവയല്‍ കേരളത്തിലും പുറത്തും അറിയപ്പെടുന്നത്.

നൂറുക്കണക്കിന് ആളുകള്‍ പങ്കെടുത്ത പരിപാടിയില്‍ ഷമീര്‍ വലിയവീട്ടില്‍ അധ്യക്ഷത വഹിച്ചു. അലി ചാലിക്കര സ്വാഗതവും മുജീബ് മദനി നന്ദിയും പറഞ്ഞു.

നൗഷാദ് കാക്കവയലിന്റെ പരിപാടികള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 74421250 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!