ഖത്തര്‍ സസ്റ്റെയിനബിലിറ്റി വീക്ക് 2025-ന് കമ്മ്യൂണിറ്റി പങ്കാളിയായി ഐബിപിസി ഖത്തർ വാരാന്ത്യ പരിപാടികള്‍ പ്രഖ്യാപിച്ചു

Web Desk
1 Min Read

ദോഹ: ഖത്തറിലെ ഏറ്റവും വലിയ കമ്മ്യൂണിറ്റി-കേന്ദ്രിതമായ പരിസ്ഥിതി സംരംഭമായ ഖത്തര്‍ സസ്റ്റെയിനബിലിറ്റി വീക്ക് 2025-ന്റെ കമ്മ്യൂണിറ്റി പങ്കാളിയായി ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍സ് കൗണ്‍സില്‍ (ഐ ബി പി സി) രംഗത്ത്. പരിസ്ഥിതി സൗഹൃദ ഭാവി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന എർത്ത്ന സെൻ്റർ ഫോർ സസ്റ്റയിനബിൾ ഫീച്ചറുമായി ഐ ബി പി സി പങ്കാളിത്തം പ്രഖ്യാപിച്ചതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

city exchange

ഖത്തര്‍ സസ്റ്റെയിനബിലിറ്റി വീക്ക് എർത്ത് നയുടെ നേതൃത്വത്തിൽ പരിസ്ഥിതി, കാലാവസ്ഥാ മാറ്റ മന്ത്രാലയം, ഖത്തര്‍ ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെ നവംബര്‍ ഒന്നു മുതല്‍ എട്ടു വരെ നടക്കും. പരിസ്ഥിതി സൗഹൃദ പ്രവൃത്തികളും പദ്ധതികളും മുന്നോട്ട് കൊണ്ടുപോകാന്‍ ഖത്തറിലെ കമ്മ്യൂണിറ്റികളും എന്‍ജിഒകളും സ്വകാര്യ മേഖലയും പങ്കെടുക്കും.

ക്യു എസ് ഡബ്ല്യു 2025-ന്റെ ഭാഗമായി ഐ ബി പി സി ഖത്തര്‍ സസ്റ്റെയിനബിലിറ്റി ഫോറം വ്യവസായ, വിദ്യാഭ്യാസ മേഖലകളില്‍ സുസ്ഥിര വികസന ബോധവല്‍ക്കരണം, സഹകരണം, നവീകരണം എന്നിവ ലക്ഷ്യമാക്കി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ഇന്റര്‍സ്കൂള്‍ ഹാക്കത്തോണ്‍ മത്സരം, ചെറുകിട, മധ്യകിട സംരംഭകര്‍ക്കുള്ള സുസ്ഥിരതയുടെ വെല്ലുവിളികളും അവസരങ്ങളും പാനല്‍ ചര്‍ച്ച, സുസ്ഥിരതയെ ആസ്പദമാക്കി ഐ ബി പി സി മൺഡേ ബൈറ്റ്സ് പ്രത്യേക എഡിഷന്‍, കണ്ടൽക്കാടുകളിൽ ചെടി നട്ടുപിടുപ്പിക്കൽ, ഇന്റര്‍-സ്കൂള്‍ സസ്റ്റെയിനബിലിറ്റി ക്വിസ്, ഐ ബി പി സി സസ്റ്റയി നബിലിറ്റി ചാംപ്യൻസ് അവാര്‍ഡ് സമ്മാന ചടങ്ങ് തുടങ്ങിയവ സംഘടിപ്പിക്കും.

ഈ പങ്കാളിത്തത്തിലൂടെയും വൈവിധ്യമാര്‍ന്ന പദ്ധതികളിലൂടെയും ഐ ബി പി സി ഖത്തറിലെ സുസ്ഥിരവും പരിസ്ഥിതി ബോധമുള്ള ഭാവിയിലേക്കുള്ള യാത്രയ്ക്ക് ഉണര്‍വ് പകരുന്ന പ്രേരക ശക്തിയായി പങ്ക് ശക്തിപ്പെടുത്തുകയാണെന്ന് ഐ ബി പി സി പ്രസിഡന്റ് താഹ മുഹമ്മദ് പറഞ്ഞു.

- Advertisement -
Ad image

വാർത്താ സമ്മേളനത്തിൽ ഐ ബി പി സി പ്രസിഡന്റ് താഹ മുഹമ്മദ് അബ്ദുൽ കരീം, വൈസ് പ്രസിഡൻ്റ് അബ്ദുൽ സത്താർ, ഹിഷാം അബ്ദുൽ റഹീം, ഡോ. മുഹമ്മദ് വാഷിദ്, ദിൽ റാസ് കുന്നുമ്മൽ എന്നിവർ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!