ഐ എസ് സി കബഡി ടൂര്‍ണ്ണമെന്റില്‍ പഞ്ചാബ് സേവാദള്‍ ജേതാക്കള്‍

Web Desk
1 Min Read

ദോഹ: ഖത്തര്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ‘ഖേല്‍ മഹോത്സവ് 2025’ന്റെ ഭാഗമായി സംഘടിപ്പിച്ച പഞ്ചാബ് സ്‌റ്റൈല്‍ കബഡി മത്സരത്തില്‍ പഞ്ചാബ് സേവാദള്‍ ജേതാക്കളായി. ബ്ലൂകോളര്‍ വിഭാഗകര്‍ക്കായി നടത്തിയ ടൂര്‍ണ്ണമെന്റില്‍ യു സി സി കമ്പനി ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി.

city exchange

അബൂഹമൂര്‍ ഇറാനിയന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണ്ണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡണ്ട് ഇ പി അബ്ദുറഹ്മാന്‍ നിര്‍വ്വഹിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള പ്രാദേശിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിലൂടെ എല്ലാവരെയും മുഖ്യധാരയിലേക്ക് കൊണ്ടുവരാനും ഒപ്പം തൊഴിലാളികളുടെ മാനസികവും ശാരീരികവുമായി ഉന്നമനവുമാണ് ഖത്തര്‍ ഇന്ത്യന്‍ എംബസിയും സ്‌പോര്‍ട്‌സ് സെന്ററും ലക്ഷ്യം വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഐ സി ബി എഫ് മാനേജ്‌മെന്റ് കമ്മിറ്റി അംഗം അമര്‍ വീര്‍ സിംഗ്, ടൂര്‍ണ്ണമെന്റ് കോര്‍ഡിനേറ്റര്‍ സഞ്ജീവ് കുമാര്‍ ശര്‍മ, ഹാനി സിംഗ് എന്നിവര്‍ സംസാരിച്ചു.

വിജയികള്‍ക്ക് ഐ എസ് സി ജനറല്‍ സെക്രട്ടറി ഹംസ യൂസുഫ്, സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍, ഹെഡ് ഓഫ് ഫൈനാന്‍സ് സോമരാജൂ, ജോയിന്റ് സെക്രട്ടറി കവിത മഹേന്ദ്രന്‍, മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ ദീപക് ചുക്കാല, ഹംസ പി കുനിയില്‍, ചന്ദ്രശേഖര്‍ അങ്ങാടി എന്നിവര്‍ ട്രോഫിയും മെഡലുകളും വിതരണം ചെയ്തു. രജ്ഞിത് സിംഗ്, നിര്‍മ്മല്‍ സിംഗ്, സുര്‍ജിത് സിംഗ് ദീപക് ചുക്കാല എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.

Share This Article
Leave a Comment
error: Content is protected !!