
ദോഹ: സഫാരി ഗ്രൂപ്പിന്റെ അബു ഹമൂറിലെ സഫാരി മാളിന്റെ പതിനഞ്ചാമത് വാര്‍ഷികം കേക്ക് മുറിച്ച് ആഘോഷിച്ചു. സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ ഹമദ് ദാഫര്‍ അബ്ദല്‍ ഹാദി അല്‍ അഹ്ബാബി, സഫാരി ഗ്രൂപ്പ് ഡെപ്യൂട്ടി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സൈനുല്‍ ആബിദീന്‍, സഫാരി ഗ്രൂപ്പ് ജനറല്‍ മാനേജര്‍ സുരേന്ദ്ര നാഥ്, മറ്റ് മാനേജ്‌മെന്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

