
മനാമ: അധാര്‍മികത അരങ്ങ് വാഴുന്ന പുതിയ കാലത്ത് ആത്മ വിശുദ്ധി കാത്തുസൂക്ഷിക്കാന്‍ എല്ലാവരും പ്രതിജ്ഞാബദ്ധരാവണമെന്ന് ഐ സി എഫ് ഇന്റര്‍നാഷണല്‍ പ്രസിഡണ്ട് അബ്ദുല്‍ അസീസ് സഖാഫി മമ്പാട് പറഞ്ഞു. ഐ സി എഫ് ബഹ്‌റൈന്‍ നാഷണല്‍ തസ്‌കിയ ശില്പശാലയില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.

ആത്മാവിന്റെ വിശുദ്ധിയാണ് പ്രധാനമെന്നും അതിന് സമൂഹത്തെ പ്രാപ്തമാക്കുകയാണ് ഐ സി എഫ് ഒരുക്കുന്ന ആത്മീയ മജ്‌ലിസുകളിലൂടെ നിര്‍വ്വഹിക്കപ്പെടുന്നതെന്നും അത്തരം അവസരങ്ങള്‍ ഉപയോഗപ്പെടുത്തി എല്ലാതരം തിന്മകളില്‍ നിന്നും മാറി നിന്ന് നേരായ പാതയിലൂടെ മുന്നേറാനുള്ള കരുത്ത് നേടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐ സി എഫ് ബഹ്‌റൈന്‍ നാഷണല്‍ പ്രസിഡണ്ട് അബൂബക്കര്‍ ലത്വീഫി അധ്യക്ഷത വഹിച്ചു. ഓണ്‍ലൈനായി സംഘടിപ്പിച്ച ശില്പശാലയില്‍ കെ സി സൈനുദ്ധീന്‍ സഖാഫി, അഡ്വ. എം സി അബ്ദുല്‍ കരീം, ശമീര്‍ പന്നൂര്‍ എന്നിവര്‍ സംബന്ധിച്ചു. തസ്‌കിയ സെക്രട്ടറി റഫീക്ക് ലത്വീഫി വരവൂര്‍ സ്വാഗതവും ഷംസുദ്ദീന്‍ സുഹ്‌രി നന്ദിയും പറഞ്ഞു.
