സേവന പ്രവര്‍ത്തനങ്ങളില്‍ കര്‍മ്മനിരതരാവുക: വടശ്ശേരി ഹസന്‍ മുസ്ലിയാര്‍

Web Desk
1 Min Read

മനാമ: ധാര്‍മികതയിലധിഷ്ഠിതമായ വിദ്യാഭ്യാസവും അറിവും പകര്‍ന്ന് നല്‍കുന്നതിലൂടെ മാതമേ പുതിയ തലമുറയെ സാംസ്‌കാരിക സമ്പന്നരാക്കാന്‍ കഴിയുകയുള്ളൂവെന്നും അത്തരം പ്രവര്‍ത്ത നങ്ങളുമായി ചേര്‍ന്ന് നിന്ന് സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ കര്‍മനിരതരാവ ണമെന്നും കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് വടശ്ശേരി ഹുസൈന്‍ മുസ്ലിയാര്‍ പ്രസ്താവിച്ചു.

city exchange

അരീക്കോട് മജ്മഅ് പ്രചരണാര്‍ഥം ബഹ്‌റൈനിലെത്തിയ ശേഷം മനാമ സുന്നി സെന്ററില്‍ ബഹ്‌റൈന്‍ കമ്മിറ്റി ഒരുക്കിയ സ്വീകരണ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മജ്മഅ് ബഹ്‌റൈന്‍ കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ഐ സി എഫ് നാഷണല്‍ പ്രസിഡണ്ട് അബൂബക്കര്‍ ലത്വീഫി ഉദ്ഘാടനം ചെയ്തു. അഡ്വ. എം സി അബ്ദുല്‍ കരീം, ജമാല്‍ വിട്ടല്‍, ശമീര്‍ പന്നൂര്‍, റഫീക്ക് ലത്വീഫി വരവൂര്‍, സുലൈമാന്‍ ഹാജി, അബ്ദു റഹീം സഖാഫി എന്നിവര്‍ സംസാരിച്ചു.

ബഷീര്‍ ഹാജി ചേലേമ്പ്ര, ഹംസ ഖാലിദ് സഖാഫി, അബ്ദുള്ള രണ്ടത്താണി എന്നിവര്‍ നേതൃത്വം നല്‍കി. ശിഹാബുദ്ധീന്‍ സിദ്ദീഖി സ്വാഗതവും അസ്‌കര്‍ താനൂര്‍ നന്ദിയും പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!