അഷ്‌റഫ് കൂട്ടായ്മ അഞ്ചാം വാര്‍ഷികം 13ന്

Web Desk
0 Min Read

ദോഹ: ഖത്തര്‍ അഷ്‌റഫ് കൂട്ടായ്മയുടെ അഞ്ചാം വാര്‍ഷികം ഫെബ്രുവരി 13ന് ചൊവ്വാഴ്ച വൈകീട്ട് ആറു മണിക്ക് അബൂഹമൂറിലുള്ള ഐ സി സി അശോക ഹാളില്‍ നടക്കും.

city exchange

സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരിയെ ചടങ്ങില്‍ ആദരിക്കും. ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ഐ സി സി പ്രസിഡണ്ട് മണികണ്ഠന്‍, ഐ സി ബി എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ എന്നിവര്‍ പങ്കെടുക്കും.

തുടര്‍ന്ന് പ്രശസ്ത ഗായകന്‍ യൂസഫ് കാരക്കാടിന്റെ നേതൃത്വത്തിലുള്ള രാഗസന്ധ്യ അരങ്ങേറും. ദോഹയിലെ പ്രമുഖ അഷ്‌റഫ്മാരേയും സ്ഥാപക നേതാക്കളേയും ആദരിക്കും.

Share This Article
Leave a Comment
error: Content is protected !!