കമ്പനി സെക്രട്ടറീസ് ദേശീയ സമ്മേളനം കൊച്ചിയില്‍; കേരള ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

Web Desk
1 Min Read

കൊച്ചി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ അന്‍പത്തി മൂന്നാമത് ദേശീയ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 31, നവംബര്‍ 1, 2 തിയ്യതികളില്‍ ബോള്‍ഗാട്ടി ഹോട്ടല്‍ ഗ്രാന്റ് ഹയാത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പുരോഗമനപരവും ഉള്‍ക്കൊള്ളുന്നതും സുസ്ഥിരവുമായ ഭാരത് എന്നതാണ് സമ്മേളന പ്രമേയം.

city exchange

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം ഒക്ടോബര്‍ 31ന് വൈകിട്ട് അഞ്ചു മണിക്ക് കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഉദ്ഘാടനം നിര്‍വഹിക്കും. പാര്‍ലമെന്റ് അംഗം എന്‍ കെ പ്രേമചന്ദ്രന്‍ വിശിഷ്ടാതിഥിയായിരിക്കും.

ആദ്യ ദിവസം ടെക്നിക്കല്‍ സെഷന്‍, മോട്ടിവേഷണല്‍ സ്പെഷ്യല്‍ സെഷന്‍, സാംസ്‌ക്കാരിക പരിപാടികള്‍ എന്നിവ അരങ്ങേറും.

രണ്ടാം ദിവസം മൂന്ന് ടെക്നിക്കല്‍ സെഷനുകളും ഒരു സ്പെഷ്യല്‍ സെഷനും സാംസ്‌ക്കാരിക പരിപാടികളും മൂന്നാം ദിവസം രണ്ട് ടെക്നിക്കല്‍ സെഷനുകളും ഓപ്പണ്‍ ഹൗസും നടക്കും.

- Advertisement -
Ad image

എം എസ് എം ഇകളും സ്റ്റാര്‍ട്ടപ്പുകളും: സാമ്പത്തിക ആവാസവ്യവസ്ഥയുടേുയം സാങ്കേതിക വിദ്യയുടേയും പങ്ക്, എഐയുടെ ഉദയം: കഴിവുകള്‍, സാധ്യതകള്‍ വെല്ലുവിളികള്‍, സുസ്ഥിര സമ്പദ് വ്യവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൂലധന വിപണി പരിഷ്‌ക്കാരങ്ങള്‍ തുടങ്ങി വ്യത്യസ്ത വിഷയങ്ങള്‍ ഉപപ്രമേയങ്ങളായി സമ്മേളനത്തില്‍ അവതരിപ്പിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് ധനഞ്ജയ് ശുക്ല, വൈസ് പ്രസിഡന്റ് പവന്‍ ജി ചന്ദക്, പ്രോഗ്രാം ഡയറക്ടര്‍ ദ്വാരകാനാഥ് സി, ആശിഷ് മോഹന്‍, ജിനു മാത്തന്‍, മധുസൂദനന്‍ ഇ പി എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!