സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു

Web Desk
1 Min Read

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് 2025- 26 വാര്‍ഷിക ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ പദ്ധതി പ്രകാരം സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. വീല്‍ചെയര്‍, വാക്കര്‍, എക്‌സസൈസ് ഉപകരണങ്ങള്‍, വാക്കിംഗ് സ്റ്റിക്ക്, വാച്ച്, തെറാപ്പി മാറ്റ്, തെറാപ്പി ബോള്‍ ഉള്‍പ്പടെ നാല് ലക്ഷത്തി അമ്പതിനായിരം രൂപയുടെ സഹായ ഉപകരണങ്ങളാണ് ഭിന്നശേഷിക്കാര്‍ക്ക് വിതരണം ചെയ്തത്.

city exchange

ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക് അധ്യക്ഷത വഹിച്ചു. മെമ്പര്‍മാരായ പി എസ് യൂസഫ്, ഷമീര്‍ ലാല, കെ ദിലീഷ്, രമണന്‍ ചേലാക്കുന്ന്, അലീഷ ലിനീഷ്, ലൈല അബ്ദുല്‍ ഖാദര്‍, റംല അലിയാര്‍, സബിത സുബൈര്‍, ലീന ജയന്‍, സുബൈദ യൂസഫ്, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ നസീമ കെ ഇ, ആത്തിക്ക ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!