ഗ്ലോബല്‍ ലൈഫ്‌സ്‌റ്റൈല്‍ ബ്രാന്‍ഡ് ‘ടോറാസ്’ അവതരിപ്പിച്ച് ജംബോ ഇലക്ട്രോണിക്‌സ്

Web Desk
1 Min Read

ദോഹ: ഖത്തറിലെ മുന്‍നിര കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, സ്മാര്‍ട്ട് ലൈഫ്‌സ്‌റ്റൈല്‍ സൊല്യൂഷന്‍സ് വിതരണക്കാരനായ ജംബോ ഇലക്ട്രോണിക്‌സ് ആഗോള പ്രശസ്തമായ ടോറാസ് ബ്രാന്‍ഡുമായി എക്‌സ്‌ക്ലൂസീവ് പങ്കാളിത്തം പ്രഖ്യാപിച്ചു. പുരസ്‌കാര ജേതാക്കളായ മൊബൈല്‍ ആക്‌സസറികളും നവീനമായ ലൈഫ്‌സ്‌റ്റൈല്‍ ടെക്‌നോളജികളും കൊണ്ട് പ്രശസ്തമായ ടോറാസ് ഇനി മുതല്‍ ഖത്തറില്‍ ജംബോ ഇലക്ട്രോണിക്‌സ് വഴി മാത്രമാണ് ലഭ്യമാവുക.

city exchange

ഈ സഹകരണം ജംബോ ഇലക്ട്രോണിക്‌സിന്റെ ലോകോത്തര ടെക്‌നോളജി, ലൈഫ്‌സ്‌റ്റൈല്‍ ബ്രാന്‍ഡുകള്‍ ഖത്തറിലെ ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുത്താനുള്ള ദൗത്യത്തിലെ മറ്റൊരു പ്രധാന ഘട്ടമായി മാറുന്നു.

ലോകമെമ്പാടുമുള്ള ഏറ്റവും പുതിയ സാങ്കേതിക നവീകരണങ്ങള്‍ ഖത്തര്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കാനാണ് തങ്ങളുടെ സ്ഥിരമായ ശ്രമമെന്നും ഡിസൈന്‍ മികവിനെയും ഗുണമേന്മയെയും പ്രായോഗികതയെയും ഒരുമിപ്പിക്കുന്ന ബ്രാന്‍ഡാണ് ടോറാസ് എന്നതിനാല്‍ ഇവ ജംബോയുടെ മൂല്യങ്ങളോട് പൂര്‍ണ്ണമായി പൊരുത്തപ്പെടുന്നുവെന്നും ജംബോ ഇലക്ട്രോണിക്‌സ് ഡയറക്ടറും സി ഇ ഒയുമായ സി വി റപ്പായി പറഞ്ഞു. ഖത്തറിലെ ടോറാസിന്റെ ഏക വിതരണക്കാരായതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും തങ്ങളുടെ റീട്ടെയില്‍ നെറ്റ്വര്‍ക്കിന്റെയും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളുടെയും വഴി ഉപഭോക്താക്കള്‍ക്ക് ടോറാസിന്റെ പ്രീമിയം ഉത്പന്നങ്ങള്‍ പരിചയപ്പെടുത്താനാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടോറാസിന്റെ മുഴുവന്‍ ഉത്പന്ന നിരയും ഉടന്‍ തന്നെ ജംബോ ഇലക്ട്രോണിക്‌സ് ഷോറൂമുകളിലും ജംബോസൂഖ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളായ www.jumbosouq.com, www.js.qa എന്നിവയിലും ഖത്തറിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ഇലക്ട്രോണിക്‌സ് റീട്ടെയിലര്‍മാരിലും ലഭ്യമാകും.

- Advertisement -
Ad image

ടോറാസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിലൂടെ, ജംബോ എലക്ട്രോണിക്‌സ് ഖത്തര്‍ വിപണിയില്‍ പ്രീമിയം ലൈഫ്‌സ്‌റ്റൈല്‍ ടെക്‌നോളജി അവതരിപ്പിക്കുന്നതിലെ നേതൃത്വ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നു. വിശ്വാസം, ഗുണമേന്മ, നവീകരണം എന്നീ മൂല്യങ്ങളില്‍ നാലര പതിറ്റാണ്ടുകളായി പടര്‍ന്ന് വളര്‍ന്ന ജംബോയുടെ പാരമ്പര്യത്തിന് ഈ പുതിയ പങ്കാളിത്തം മറ്റൊരു തിളക്കമാണ്.

Share This Article
Leave a Comment
error: Content is protected !!