
ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങള്‍ ഇനി പുകയില വിമുക്തം. പുകയില വിമുക്ത പ്രഖ്യാപനം കുട്ടമശ്ശേരി ഹൈസ്‌കൂളില്‍ ആലുവ സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് നന്ദകുമാര്‍ കെ നിര്‍വ്വഹിച്ചു.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഐ സിറാജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി രജിത്ത് ആര്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ഷീജ വി എച്ച്, ഹെഡ്മിസ്ട്രസ് സിനിമോള്‍ എം, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ രേഖ എസ് എസ്, സബ്ന കെ ബി, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ലിജി ഫ്രാന്‍സിസ്, അധ്യാപകന്‍ ഹുസൈന്‍ കെ കെ, സ്‌ക്കൂള്‍ ഹെല്‍ത്ത് നഴ്സ് ആദില പി ഇ എന്നിവര്‍ പ്രസംഗിച്ചു.

മുഴുവന്‍ വിദ്യാലയങ്ങളിലും നിരീക്ഷണ സമിതികള്‍ യോഗം ചേര്‍ന്നു. വിദ്യാലയത്തിന് നൂറ് വാര അകലത്തില്‍ പുകയില ഉതിപന്നങ്ങള്‍ വില്പന നടത്തുന്നില്ലെന്ന് പരിശോധനയിലുടെ ഉറപ്പ് വരുത്തി. വിദ്യാലയ പരിസരത്ത് പുകവലി വിമുക്ത സ്ഥലം ബോര്‍ഡുകള്‍ സ്ഥാപിച്ചു. ഡോക്ടര്‍മാര്‍, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി വിദ്യാലയങ്ങളില്‍ പുകയില വിരുദ്ധ സെമിനാറുകള്‍ സംഘടിപ്പിച്ചു. പുകയില വിരുദ്ധ ബോധവത്ക്കരണത്തിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ പോസ്റ്റര്‍ രചനാ മത്സരങ്ങള്‍ സംഘടിപ്പിച്ചു.
