തൃശൂര്‍ ജില്ലാ സൗഹൃദ വേദി ഇന്റര്‍ സെക്ടര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സീസണ്‍ 4ന് പരിസമാപ്തി

Web Desk
1 Min Read

ദോഹ: തൃശൂര്‍ ജില്ലാ സൗഹൃദ വേദി സംഘടിപ്പിച്ച ഇന്റര്‍ സെക്ടര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സീസണ്‍ 4ന്റെ മെഗാ ഫിനാലേയും സമാപന ചടങ്ങും വിജയികള്‍ക്കുള്ള സമ്മാനദാനവും നിര്‍വ്വഹിച്ചു.

city exchange

എട്ട് രാത്രികളോളം ഫ്‌ളഡ് ലൈറ്റുകളുടെ തിളക്കത്തില്‍ ആവേശഭരിതമായ മത്സരങ്ങളുമായി മുന്നേറിയ ടൂര്‍ണമെന്റില്‍ സൗഹൃദ വേദിയുടെ 16 ടീമുകളിലായി 240 താരങ്ങള്‍ പങ്കെടുത്തിരുന്നു.

ആവേശഭരിതമായ ഫൈനല്‍ മത്സരത്തില്‍ ക്യു ആര്‍ ഐ ഗുരുവായൂരും ഗസല്‍ ഗോള്‍ഡ് കുന്നംകുളവും നേര്‍ക്കുനേര്‍ എത്തി. ശക്തമായ പ്രകടനത്തോടെ ക്യുആര്‍ ഐ ഗുരുവായൂര്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം കയ്യടക്കിയപ്പോള്‍, അതി തകര്‍പ്പന്‍ പോരാട്ടം കാഴ്ചവെച്ച ഗസല്‍ ഗോള്‍ഡ് കുന്നംകുളം റണ്ണര്‍ അപ്പ് സ്ഥാനം നിലനിര്‍ത്തി.

സമാപനച്ചടങ്ങില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി എബ്രഹാം ജോസഫ്, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ജനറല്‍ സെക്രട്ടറി ഹംസ യൂസഫ്, ഐ സി ബി എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ എന്നിവരും മറ്റ് പ്രമുഖരും സാന്നിധ്യം രേഖപ്പെടുത്തി. സമാപന ചടങ്ങിന് തൃശൂര്‍ ജില്ലാ സൗഹൃദവേദി ജനറല്‍ സെക്രട്ടറി (ഇന്‍ ചാര്‍ജ്) പ്രമോദ് മൂന്നിനി സ്വാഗതം പറഞ്ഞു. വേദി പ്രസിഡന്റ് വിഷ്ണു ജയറാം ദേവ് അധ്യക്ഷത വഹിച്ചു. ചാമ്പ്യന്‍സ് ട്രോഫി വിഷ്ണു ജയറാം ദേവും റണ്ണേഴ്സ് അപ്പ് ട്രോഫി ഹംസ യൂസഫും വിജയികള്‍ക്ക് സമ്മാനിച്ചു.

- Advertisement -
Ad image

സ്‌പോര്‍ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ അഷ്റഫിന്റെ നേതൃത്വത്തില്‍ 50-ഓളം ഒഫീഷ്യലുകളാണ് ആണ് ഒരാഴ്ച നീണ്ടുനിന്ന ടൂര്‍ണമെന്റ് നിയന്ത്രിച്ചത്. സൗഹൃദ വേദി കുടുംബങ്ങള്‍ ഉള്‍പ്പെടെ നൂറുകണക്കിന് കാണികള്‍ കളിക്കാര്‍ക്ക് ആവേശം പകര്‍ന്നത് മത്സരങ്ങളുടെ തിളക്കം കൂട്ടി.

Share This Article
Leave a Comment
error: Content is protected !!