ബെഹ്‌സാദ് ട്രേഡിംഗ് കസ്റ്റമര്‍ മീറ്റ് സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: എ ബി എന്‍ കോര്‍പ്പറേഷന്റെ അനുബന്ധ സ്ഥാപനവും ഖത്തര്‍ വിപണിയിലെ വിശ്വസ്ത നാമവുമായ ബെഹ്സാദ് ട്രേഡിംഗ് എന്റര്‍പ്രൈസസ് കെമിക്കല്‍ ഡിവിഷന്റെ കസ്റ്റമര്‍ മീറ്റ് ഹോട്ടല്‍ ഷര്‍ഖ് വില്ലേജില്‍ സംഘടിപ്പിച്ചു. ചടങ്ങില്‍ സാങ്കേതിക പ്രസന്റേഷനും വ്യവസായ പങ്കാളികളുമായി സംവാദ സെഷനും അവതരിപ്പിച്ചു.

city exchange

ചെയര്‍മാന്‍ ജെ കെ മേനോന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സാങ്കേതിക സെഷന്‍ സൂരജ് പിയും വൈഷ്ണവ് വേണുഗോപാലും നയിച്ചു. സീനിയര്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ ജിതേഷ് പി, സെയില്‍സ് മാനേജര്‍ എബി രാജു എന്നിവര്‍ പ്രസംഗിച്ചു.

ഖത്തറിലെ കെമിക്കല്‍ മേഖലയിലെ ഉത്കൃഷ്ടത, നവീകരണം, ഉപഭോക്തൃ സഹകരണം എന്നിവയോടുള്ള ബെഹ്സാദ് ട്രേഡിംഗിന്റെ തുടര്‍ച്ചയായ പ്രതിബദ്ധത ഈ മീറ്റ് ഊന്നിപ്പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!