
കൊച്ചി: മമ്മൂട്ടി, വിനായകന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിന് കെ ജോസ് സംവിധാനം നിര്‍വഹിച്ച കളങ്കാവലിന്റെ കേരളാ പ്രീസെയില്‍സ് 1 കോടി 25 ലക്ഷവും കടന്ന് കുതിക്കുന്നു. റിലീസ് ചെയ്യാന്‍ ഇനിയും ഒരു ദിവസം ബാക്കി നില്‍ക്കെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. അധികം വൈകാതെ തന്നെ ചിത്രത്തിന്റെ കേരളാ പ്രീസെയില്‍സ് ഒന്നരക്കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ കേരളത്തിലെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിനു ഗംഭീര പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഡിസംബര്‍ അഞ്ചിനാണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ഈ ചിത്രം വേഫറര്‍ ഫിലിംസ് ആണ് കേരളത്തില്‍ വിതരണം ചെയ്യുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിന് കെ ജോസും ചേര്‍ന്ന് തിരക്കഥ രചിച്ച കളങ്കാവല്‍, മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്.

തിങ്കളാഴ്ച രാവിലെ 11.11നാണ് ചിത്രത്തിന്റെ കേരളത്തിലെ ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങിയത്. ബുക്കിംഗ് തുടങ്ങി ഉടന്‍ തന്നെ ബുക്ക് മൈ ഷോ ആപ്പില്‍ ട്രെന്‍ഡ് ചെയ്യാന്‍ ആരംഭിച്ച ചിത്രം ഇപ്പോഴും ട്രെന്‍ഡിങ്ങില്‍ തുടരുകയാണ്. ബുക്ക് മൈ ഷോ കൂടാതെ ടിക്കറ്റ് ന്യൂ, ഡിസ്ട്രിക്ട് തുടങ്ങിയ ടിക്കറ്റ് ബുക്കിംഗ് ആപ്പുകളിലൂടെയും ചിത്രത്തിന്റെ ടിക്കറ്റുകള്‍ അഡ്വാന്‍സ് ആയി ബുക്ക് ചെയ്യാവുന്നതാണ്. കേരളത്തിന് പുറത്തും ചിത്രത്തിന് മികച്ച ബുക്കിംഗ് ലഭിക്കുന്നുണ്ട്. ആഗോള തലത്തിലും മികച്ച അഡ്വാന്‍സ് ബുക്കിംഗ് ആണ് ചിത്രം നേടുന്നത്. ട്രൂത് ഗ്ലോബല്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍.

തിങ്കളാഴ്ച പുറത്തു വന്ന ചിത്രത്തിന്റെ പ്രീ റിലീസ് ടീസറിനും വമ്പന്‍ പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. പോലീസ് ഓഫീസര്‍ ആയി വിനായകനെയും മനുഷ്യരെ കൊല്ലുന്നതില്‍ സുഖം കണ്ടെത്തുന്ന ഒരു സൈക്കോ കൊലയാളി ആയി മമ്മൂട്ടിയെയും അവതരിപ്പിച്ച പ്രീ റിലീസ് ടീസര്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. ക്രൈം ഡ്രാമ ത്രില്ലര്‍ ആയൊരുക്കിയ ചിത്രത്തിന്റെ ഹൈലൈറ്റ് മമ്മൂട്ടി, വിനായകന് എന്നിവരുടെ ഗംഭീര പ്രകടനങ്ങളാണ് എന്നാണ് സൂചന. ഫ്യുച്ചര്‍ റണ്ണപ് ഫിലിംസ് ആണ് ചിത്രം തമിഴ്നാട് വിതരണം ചെയ്യുന്നത്. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായ ‘ലോക’ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ തമിഴ്നാട് വിതരണം ചെയ്തതും ഫ്യുച്ചര്‍ റണ്ണപ് ഫിലിംസ് ആണ്.
ദുല്‍ഖര്‍ സല്മാന് നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിന് കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവല്‍. ചിത്രത്തിന്റെ ട്രെയ്ലറിനും ഗാനങ്ങള്‍ക്കും മികച്ച അഭിപ്രായമാണ് പ്രേക്ഷകര്‍ നല്‍കുന്നത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. എട്ട് മാസത്തെ ഇടവേളക്ക് ശേഷം തിയേറ്ററുകളില്‍ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയില്‍ വലിയ ആകാംക്ഷയോടെയും ആവേശത്തോടെയുമാണ് പ്രേക്ഷകരും മലയാള സിനിമാ ലോകവും കളങ്കാവല്‍ കാത്തിരിക്കുന്നത്. സെന്‍സറിങ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് യു/എ 16+ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ജോര്‍ജ് സെബാസ്റ്റ്യന്‍, ഛായാഗ്രഹണം- ഫൈസല്‍ അലി, സംഗീതം- മുജീബ് മജീദ്, എഡിറ്റര്‍- പ്രവീണ്‍ പ്രഭാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍- സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- അരോമ മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഷാജി നടുവില്‍, ഫൈനല്‍ മിക്സ്- എം ആര് രാജാകൃഷ്ണന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ബോസ്, മേക്കപ്പ്- അമല്‍ ചന്ദ്രന്, ജോര്‍ജ് സെബാസ്റ്റ്യന്‍, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികള്‍- വിനായക് ശശികുമാര്‍, ഹരിത ഹരി ബാബു, കളറിസ്റ്റ്- ലിജു പ്രഭാകര്‍, സംഘട്ടനം- ആക്ഷന്‍ സന്തോഷ്, സൗണ്ട് ഡിസൈന്‍- കിഷന് മോഹന്‍, വിഎഫ്എക്സ് സൂപ്പര്‍വൈസര്‍- എസ് സന്തോഷ് രാജു, വിഎഫ്എക്സ് കോഓര്‍ഡിനേറ്റര്‍- ഡിക്സന് പി ജോ, വിഎഫ്എക്സ്- വിശ്വ എഫ് എക്സ്, സിങ്ക് സൗണ്ട്- സപ്ത റെക്കോര്‍ഡ്സ്, സ്റ്റില്‍സ്- നിദാദ്, ടൈറ്റില്‍ ഡിസൈന്‍- ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈന്‍സ്- ആന്റണി സ്റ്റീഫന്‍, ആഷിഫ് സലീം, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- വിഷ്ണു സുഗതന്, ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍- ട്രൂത് ഗ്ലോബല്‍ ഫിലിംസ്, പിആര്‍ഓ – വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.

