
കൊച്ചി: മമ്മൂട്ടി, വിനായകന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിന് കെ ജോസ് സംവിധാനം നിര്‍വഹിച്ച കളങ്കാവല്‍ മഹാവിജയം നേടി പ്രദര്‍ശനം തുടരുന്നു. ബോക്സ് ഓഫീസില്‍ നാല് ദിവസം കൊണ്ട് 50 കോടി നേടിയ ചിത്രത്തിലെ മമ്മൂട്ടി, വിനായകന് എന്നിവരുടെ പ്രകടനം ചര്‍ച്ചയാവുന്നതിനൊപ്പം തന്നെ, ചിത്രത്തിനായി മുജീബ് മജീദ് ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും സമൂഹ മാധ്യമങ്ങളില്‍ ആഘോഷിക്കപ്പെടുകയാണ്.

ഇപ്പോഴിതാ, ചിത്രത്തില്‍ ഏറെ ശ്രദ്ധ നേടിയ ‘എന്‍ വൈഗയ്’ എന്ന ഗാനത്തിന്റെ വീഡിയോ പുറത്തു വന്നിരിക്കുകയാണ്. വിനായക് ശശികുമാര്‍ വരികള്‍ രചിച്ച ഈ ഗാനം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത് റെട്രോ തമിഴ് ഗാനങ്ങളുടെ മാധുര്യം പകരുന്ന നൊസ്റ്റാള്‍ജിയ ആണ്. സിന്ധു ഡെല്‍സണ്‍, ശ്രീരാഗ് ഭരതന് എന്നിവര്‍ ചേര്‍ന്നാണ് ഈ മനോഹരമായ മെലഡി ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ പ്രേക്ഷകര്‍ക്കിടയില്‍ സൂപ്പര്‍ ഹിറ്റായി മാറിയിട്ടുണ്ട്. മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലാണ് ‘എന്‍ വൈഗയ്’ ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.

ചിത്രത്തിന്റെ കഥയുമായും മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രവുമായും ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ദൃശ്യങ്ങളിലൂടെയാണ് ഈ ഗാനം സഞ്ചരിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിന് കെ ജോസും ചേര്‍ന്ന് തിരക്കഥ രചിച്ച കളങ്കാവല്‍, മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിച്ച ഏഴാമത്തെ ചിത്രം കൂടിയാണ്. ദുല്‍ഖര്‍ സല്മാന് നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിന് കെ ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കളങ്കാവല്‍. ചിത്രം നേടുന്ന മഹാവിജയത്തില്‍, പ്രേക്ഷകര്‍ക്കുള്ള നന്ദി അറിയിച്ചു കൊണ്ട് ചിത്രത്തിലെ നായകനും പ്രതിനായകനുമായ വിനായകനും മമ്മൂട്ടിയും കഴിഞ്ഞ ദിവസം മുന്നോട്ട് വന്നിരുന്നു. മമ്മൂട്ടിയുടെ പ്രതിനായക വേഷത്തിന് ലഭിക്കുന്നത് അഭൂതപൂര്‍വമായ പ്രേക്ഷക- നിരൂപക പ്രശംസയാണ്.
അമ്പരപ്പിക്കുന്ന വില്ലനിസം കാഴ്ച വെക്കുന്ന മമ്മൂട്ടിയോടൊപ്പം മികച്ച പ്രകടനം നല്‍കിക്കൊണ്ടാണ് പൊലീസ് ഓഫീസര്‍ ആയി വിനായകനും ഈ ചിത്രത്തില്‍ നിറഞ്ഞു നിക്കുന്നത്. ആഗോള തലത്തില്‍ വമ്പന്‍ പ്രതികരണമാണ് ചിത്രം നേടിയെടുക്കുന്നത്.ആദ്യ ദിനം ആഗോള തലത്തില്‍ 15 കോടി 70 ലക്ഷം രൂപ ഗ്രോസ് കളക്ഷന്‍ നേടിയ ചിത്രം ആദ്യ വീക്കെന്‍ഡില്‍ നേടിയത് 44 കോടിക്ക് മുകളില്‍ ആണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഗള്‍ഫിലും ചിത്രത്തിന് റെക്കോര്‍ഡ് വിജയമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍ ട്രൂത് ഗ്ലോബല്‍ ഫിലിംസ് ആണ്. ചിത്രം വമ്പന്‍ റിലീസായി കേരളത്തില്‍ എത്തിച്ചത് വേഫറര്‍ ഫിലിംസ്.
കുപ്രസിദ്ധമായ സയനൈഡ് മോഹന്‍ കേസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ചിത്രം ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു കൊണ്ടാണ് തകര്‍പ്പന്‍ വിജയം നേടുന്നത്. ജിബിന്‍ ഗോപിനാഥ്, ബിജു പപ്പന്, രജിഷ വിജയന്, ഗായത്രി അരുണ്‍, മാളവിക, ശ്രുതി രാമചന്ദ്രന് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍. ലോക ഉള്‍പ്പെടെയുള്ള മലയാള ചിത്രങ്ങള്‍ തമിഴ്നാട്ടില്‍ എത്തിച്ച ഫ്യുച്ചര്‍ റണ്ണപ് ഫിലിംസ് ആണ് ചിത്രം തമിഴ്നാട് വിതരണം ചെയ്തത്. സിതാര എന്റെര്റ്റൈന്മെന്റ്സ്, ലൈറ്റര്‍ ബുദ്ധ ഫിലിംസ്, പെന്‍ മരുധാര്‍ എന്നിവരാണ് ചിത്രം യഥാക്രമം ആന്ധ്ര/ തെലുങ്കാന, കര്‍ണാടകം, നോര്‍ത്ത് ഇന്ത്യ എന്നിവിടങ്ങളില്‍ വിതരണം ചെയ്തിരിക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ജോര്‍ജ് സെബാസ്റ്റ്യന്‍, ഛായാഗ്രഹണം- ഫൈസല്‍ അലി, സംഗീതം- മുജീബ് മജീദ്, എഡിറ്റര്‍- പ്രവീണ്‍ പ്രഭാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍- സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- അരോമ മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഷാജി നടുവില്‍, ഫൈനല്‍ മിക്സ്- എം ആര് രാജാകൃഷ്ണന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ബോസ്, മേക്കപ്പ്- അമല്‍ ചന്ദ്രന്, ജോര്‍ജ് സെബാസ്റ്റ്യന്‍, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികള്‍- വിനായക് ശശികുമാര്‍, ഹരിത ഹരി ബാബു, കളറിസ്റ്റ്- ലിജു പ്രഭാകര്‍, സംഘട്ടനം- ആക്ഷന്‍ സന്തോഷ്, സൗണ്ട് ഡിസൈന്‍- കിഷന് മോഹന്‍, വിഎഫ്എക്സ് സൂപ്പര്‍വൈസര്‍- എസ് സന്തോഷ് രാജു, വിഎഫ്എക്സ് കോഓര്‍ഡിനേറ്റര്‍- ഡിക്സന് പി ജോ, വിഎഫ്എക്സ്- വിശ്വ എഫ് എക്സ്, സിങ്ക് സൗണ്ട്- സപ്ത റെക്കോര്‍ഡ്സ്, സ്റ്റില്‍സ്- നിദാദ്, ടൈറ്റില്‍ ഡിസൈന്‍- ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈന്‍സ്- ആന്റണി സ്റ്റീഫന്‍, ആഷിഫ് സലീം, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- വിഷ്ണു സുഗതന്, ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍- ട്രൂത് ഗ്ലോബല്‍ ഫിലിംസ്, പിആര്‍ഓ- വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.

