
കണ്ണൂര്‍: സമുദായ നേതാക്കള്‍ വര്‍ഗീയത പറയരുതെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്. കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കേരളാ യാത്രക്ക് കണ്ണൂര്‍ കളക്ട്രേറ്റ് മൈതാനിയില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ നാടിന്റെ സാമൂഹികാന്തരീക്ഷത്തെ അത് അപകടപ്പെടുത്തും. ജനാധിപത്യത്തിലും സൗഹൃദത്തിലും വിശ്വസിക്കുന്നവരാണ് കേരള ജനത. മത സൗഹാര്‍ദ്ദം ഇല്ലാതാക്കി മനുഷ്യരെ അകറ്റാനുള്ള ശ്രമം കേരളം തള്ളിക്കളയണം. ഇത് ജനാധിപത്യ സമൂഹത്തിനു ഒരു നിലക്കും അംഗീകരിക്കാനാവില്ല.

നാം മനുഷ്യരാവണം. മനുഷ്യനാവുന്നതിന് വലിയ അര്Lങ്ങള് ഉണ്ട്. ചേര്‍ന്ന് നില്‍ക്കാനും ചേര്‍ത്തി നിര്‍ത്താനും നമുക്കാവണം. വളരെ സൂക്ഷിച്ചു വേണം വാക്കുകള്‍ ഉപയോഗിക്കാന്‍. സമൂഹത്തില്‍ വലിയ സ്ഥാനവും ബഹുമാനവും ഉള്ളവര്‍ വാക്കിലും പ്രയോഗങ്ങളിലും കരുതലുള്ളവരാവണം.
നമ്മുടെ ഒരു പ്രയോഗം കൊണ്ട് സമൂഹത്തില്‍ ഛിദ്രത ഉണ്ടാവാനിട വരരുത്. ഭൗതികവും ആ ത്മീയവുമായ വളര്‍ച്ചയിലൂടെയാണ് മനുഷ്യന് സമൂഹത്തില്‍ ഉന്നതനാകുന്നതെ്നും കാന്തപുരം പറഞ്ഞു.
കേരളയാത്രയെ രണ്ടാം ദിവസം കണ്ണൂരിലേക്ക് ജില്ലാ അതിര്‍ത്തിയായ പയ്യന്നൂരില്‍ ജില്ലാ സുന്നീ നേതാക്കള്‍ സ്വീകരിച്ചു. സെന്റിനറി ഗാര്‍ഡ് പരേഡും നടന്നു.
ചിത്താരി കെ പി ഹംസ മുസ്ലിയാര് നഗരിയിലേക്ക് വൈകുന്നേരത്തോടെ ആയിരങ്ങള്‍ ഒഴുകിയെത്തി..
സമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്ഥനനയോടെ ആരംഭിച്ചു. കെ പി അബൂബക്കര്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. ഉപനായകരായ സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി, പേരോട് അബ്ദുറഹ്മാന് സഖാഫി പ്രസംഗിച്ചു.
മുഹമ്മദലി സഖാഫി വള്ളിയാട്, എം മുഹമദ് സ്വാദിഖ് പ്രമേയ പ്രഭാഷണം നടത്തി. കെ സുധാകരന് എം പി, ഡെപ്യൂട്ടി മേയര്‍ കെ പി താഹിര്‍, കെ കെ രാഗേഷ്, അബ്ദുല്‍ കരീം ചേലേരി, കാസിം ഇരിക്കൂര്‍ സംബന്ധിച്ചു. ഹാമിദലി മാസ്റ്റര്‍ സ്വാഗതവും ഹനീഫ് പാനൂര്‍ നന്ദിയും പറഞ്ഞു.

