മഹമൂദ് മാട്ടൂലിന്റെ പുതിയ നോവല്‍ ‘വിലയേറിയ വിഗ്രഹങ്ങള്‍’ പ്രകാശനം ചെയ്തു

Web Desk
1 Min Read

തിരുവനന്തപുരം: എഴുത്തുകാരനും കോളമിസ്റ്റുമായ മഹമൂദ് മാട്ടൂലിന്റെ പുതിയ നോവല്‍ ‘വിലയേറിയ വിഗ്രഹങ്ങള്‍’ പ്രമുഖ സാഹിത്യകാരന്‍ കെ വി മോഹന്‍കുമാര്‍ പ്രകാശനം ചെയ്തു. ജോണ്‍ മുണ്ടക്കയം (മലയാള മനോരമ) ആദ്യ കോപ്പി ഏറ്റുവാങ്ങി.

city exchange

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവ ത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ വള്ളിക്കാവ് മോഹന്‍ ദാസ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന മുന്‍ ചീഫ് സെക്രട്ടറിയും പ്രമുഖ എഴുത്തുകാരനുമായ കെ ജയകുമാര്‍, മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ എ ആര്‍ ആനന്ദ്, ഫിര്‍ദൗസ് കായല്‍പുറം (ചന്ദ്രിക), സജീദ് ഖാന്‍ പനവേലില്‍, ഡോ. ജോര്‍ജ്ജ് മറാങ്കോലി, അമ്മാര്‍ കീഴുപറമ്പ്, ഡോ. ഗ്ലോറി മാത്യു എന്നിവര്‍ സംസാരിച്ചു.

ലിപി പബ്ലിക്കേഷന്‍ മാനേജിങ് ഡയറക്ടര്‍ എം വി അക്ബര്‍ സ്വാഗതവും എഴുത്തുകാരന്‍ മഹമൂദ് മാട്ടൂല്‍ നന്ദിയും പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!