
ദോഹ: ഖത്തറില്‍ കാസര്‍ഗോഡ് ഡിസ്ട്രിക്ട് എക്സ്പാട്രിയേറ്റ് അസോസിയേഷന്റെ (കഡാക്സ) നേതൃത്വത്തില്‍ ഖത്തര്‍ ഇന്ത്യ ഓപ്പണ്‍ കബഡി ചാമ്പ്യന്‍ഷിപ്പ് സീസണ് 2 ജനുവരി 30ന് ആസ്പെയര് ലേഡീസ് സ്പോര്‍ട്സ് ഹാളില്‍ സംഘടിപ്പിക്കുമെന്ന് കഡാക്സ ഭരണസമിതി അറിയിച്ചു. കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച കബഡി ടൂര്‍ണമെന്റ് മികച്ച വിജയമായതിനെ തുടര്‍ന്നാണ് രണ്ടാം സീസണ് നടത്താന്‍ തീരുമാനിച്ചത്.


ഖത്തറിലെ പ്രമുഖ കബഡി ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ദേശീയ, സംസ്ഥാന തലങ്ങളിലെ താരങ്ങളോടൊപ്പം പ്രൊ കബഡി ലീഗില്‍ പങ്കെടുത്ത പ്രമുഖ താരങ്ങളും വിവിധ ടീമുകള്‍ക്ക് വേണ്ടി മത്സരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കും ടീം രജിസ്ട്രേഷനും 70870596, 33709660 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
