ഇന്ത്യന്‍ സ്‌കൂള്‍ യുവജനോത്സവം തരംഗില്‍ ആര്യഭട്ട ഹൗസ് ഓവറോള്‍ ചാമ്പ്യന്‍മാര്‍

Web Desk
2 Min Read

മനാമ: ഇന്ത്യന്‍ സ്‌കൂള്‍ യുവജനോത്സവമായ തരംഗില്‍ 1,815 പോയിന്റുകള്‍ നേടി ആര്യഭട്ട ഹൗസ് ഓവറോള്‍ ചാമ്പ്യന്മാരായി.

city exchange

ഇസ ടൗണിലെ സ്‌കൂള്‍ കാമ്പസില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ ട്രോഫികള്‍ സമ്മാനിച്ചു. 1,717 പോയിന്റുകള്‍ നേടി സി വി രാമന്‍ ഹൗസ് റണ്ണേഴ്സ്അപ്പ്ായി. ജെ സി ബോസ് ഹൗസ് 1,685 പോയിന്റുകള്‍ നേടി മൂന്നാം സ്ഥാനത്തും 1,656 പോയിന്റുകള്‍ നേടി വിക്രം സാരാഭായ് ഹൗസ് നാലാം സ്ഥാനത്തും നിലയുറപ്പിച്ചു.

വിക്രം സാരാഭായ് ഹൗസിലെ പുണ്യ ഷാജി 47 പോയിന്റോടെ കലാരത്‌ന അവാര്‍ഡ് നേടി. സി വി രാമന്‍ ഹൗസിലെ സന്നിധ്യു ചന്ദ്രയ്ക്ക് 48 പോയിന്റോടെ കലാശ്രീ അവാര്‍ഡ് ലഭിച്ചു. വിവിധ തലങ്ങളിലായി ഗ്രൂപ്പ് ചാമ്പ്യന്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു.

ആര്യഭട്ട ഹൗസിലെ അയന സുജി 66 പോയിന്റുകള്‍ നേടി ലെവല്‍ എ ഗ്രൂപ്പ് ചാമ്പ്യനായി. ലെവല്‍ ബിയില്‍ വിക്രം സാരാഭായ് ഹൗസിലെ ശ്രേയ മുരളീധരന്‍ 65 പോയിന്റുകള്‍ നേടി ഒന്നാമതെത്തി. ലെവല്‍ സിയില്‍ ആര്യഭട്ട ഹൗസിലെ ആരാധ്യ സന്ദീപ് 54 പോയിന്റുകള്‍ നേടി ഗ്രൂപ്പ് ചാമ്പ്യനായി. ജെ സി ബോസ് ഹൗസിലെ പ്രത്യുഷ ഡേ ലെവല്‍ ഡിയില്‍ 50 പോയിന്റുകള്‍ നേടി ഗ്രൂപ്പ് ചാമ്പ്യന്‍ കിരീടം നേടി. ദീപാന്‍ഷി ഗോപാല്‍ 53 പോയിന്റുകള്‍ നേടി വിക്രം സാരാഭായ് ഹൗസ് സ്റ്റാര്‍ പട്ടം നേടി. പ്രിയംവദ നേഹാ ഷാജു 48 പോയിന്റുകള്‍ നേടി സി വി രാമന്‍ ഹൗസിലെ ഹൗസ് സ്റ്റാര്‍ പട്ടം നേടി. ജോവാന്‍ സിജോ 38 പോയിന്റുകള്‍ നേടി ജെ സി ബോസ് ഹൗസിലെയും അരൈന മൊഹന്തി 64 പോയിന്റുകള്‍ നേടി ആര്യഭട്ട ഹൗസിലെയും താര പദവി നേടി. സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യന്‍, വൈസ് ചെയര്‍മാനും സ്‌പോര്‍ട്‌സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസല്‍, പ്രോജക്ട്‌സ് ആന്‍ഡ് മെയിന്റനന്‍സ് അംഗം മിഥുന്‍ മോഹന്‍, അംഗം ബിജു ജോര്‍ജ്, പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി, ജൂനിയര്‍ വിംഗ് പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍, സീനിയര്‍ സ്‌കൂള്‍ അക്കാദമിക് അഡ്മിനിസ്‌ട്രേഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ജി സതീഷ്, സ്റ്റാഫ് പ്രതിനിധി പാര്‍വതി ദേവദാസ് എന്നിവര്‍ പങ്കെടുത്തു.

- Advertisement -
Ad image

പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ് ആര്യഭട്ട ഹൗസിനെ ഓവറോള്‍ ചാമ്പ്യന്മാരായി ഔദ്യോഗികമായി പ്രഖ്യാപിച്ച് അവാര്‍ഡുകള്‍ സമ്മാനിച്ചു. സെക്രട്ടറി വി രാജപാണ്ഡ്യന്‍ നന്ദി പറഞ്ഞു. സാംസ്‌കാരിക സായാഹ്നത്തില്‍ നാടോടി നൃത്തം, അറബിക് നൃത്തം, സിനിമാറ്റിക് നൃത്തം എന്നിവയുള്‍പ്പെടെ നിരവധി സമ്മാനാര്‍ഹമായ പ്രകടനങ്ങള്‍ അരങ്ങേറി. ദേശീയ ഗാനാലാപനത്തോടെയാണ് പരിപാടി ആരംഭിച്ചത്.

ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ യുവജനോത്സവങ്ങളിലൊന്നായ ഇന്ത്യന്‍ സ്‌കൂള്‍ യുവജനോത്സവം തരംഗ് 2025ല്‍ ഉപന്യാസ രചന ഇനങ്ങള്‍ ഉള്‍പ്പെടെ 121 ഇനങ്ങളിലായി ഏഴായിരത്തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യന്‍, വൈസ് ചെയര്‍മാനും സ്‌പോര്‍ട്‌സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസല്‍, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി എന്നിവര്‍ ജേതാക്കളെ അഭിനന്ദിച്ചു.

Share This Article
Leave a Comment
error: Content is protected !!