
രാമന്തളി: നിരവധി ഗ്രന്ഥങ്ങളുടെയും സാഹിത്യ കൃതികളുടെയും രചയിതാവായ ജലീല്‍ രാമന്തളിയുടെ ഏറ്റവും പുതിയ ഗ്രന്ഥമായ പ്രവാസത്തുടിപ്പുകള്‍ ജന്മനാടായ രാമന്തളിയിലെ വടക്കുമ്പാട് ഗവണ്മെന്റ് മാപ്പിള യു പി സ്കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രകാശിതമായി.

കാസറഗോഡ് എം പി രാജ് മോഹന്‍ ഉണ്ണിത്താന് വ്യാപാര പ്രമുഖനായ സുറൂര്‍ മൊയ്തു ഹാജി കാഞ്ഞങ്ങാടിന് പുസ്തകം കൈമാറി. ജീവിതത്തിന്റെ എല്ലാ മേഖലയിലെയും പ്രമുഖരും സാഹിത്യകാരന്മാരും മാധ്യമ പ്രവര്‍ത്തകരും സാക്ഷ്യം വഹിച്ച ചടങ്ങില്‍ പ്രസാധക സമിതി ജനറല്‍ കണ്‍വീനര്‍ ഉസ്മാന് കരപ്പാത്ത് സ്വാഗതം പറഞ്ഞു. ചെയര്മാന് വി പി കെ അബ്ദുല്ല അധ്യക്ഷത വഹിച്ചു.

ജമാല്‍ കടന്നപ്പള്ളി പുസ്തകം പരിചയപ്പെടുത്തി. രാമന്തളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ കെ ശശി, രാമന്തളി ഖത്തീബ് ഫൈസല്‍ ഹുദവി പാണ്ടിക്കാട്, ‘മലബാര്‍ വാര്‍ത്ത’ (കാഞ്ഞങ്ങാട്) മാനേജിംഗ് എഡിറ്റര്‍ ബഷീര്‍ ആറങ്ങാടി, പി കെ സുരേഷ് കുമാര്‍, എ ഹമീദ് ഹാജി കാത്തങ്ങാട്, കവി എം വിനയചന്ദ്രന് മാസ്റ്റര്‍, എ എം ഹസ്സന്, കെ ശശീന്ദ്രന് മാസ്റ്റര്‍, വി വി ഉണ്ണികൃഷ്ണന്, മഹമൂദ് മാട്ടൂല്‍, ജാബിര്‍ മലയില്‍, ആയിഷ ഫര്‍സാന, വി സുരേഷ് മാസ്റ്റര്‍, മുഹമ്മദ് കുഞ്ഞി ഉദിനൂര്‍, വി പി മുഹമ്മദലി മാസ്റ്റര്‍, യു അബ്ദുറഹ്മാന്, സി പി നുസൈബ, എ കെ വി ശൈലജ, കെ കെ ബല്‍ക്കീസ്, ഇ അബൂബക്കര്‍, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, റഫീഖ് കമാല്‍, പി പി സുലൈമാന്‍ ഹാജി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഗ്രന്ഥകര്‍ത്താവ് ജലീല്‍ രാമന്തളി നന്ദി പറഞ്ഞു.
