ഹക്കീം പി ബി കെ മൗലവി സ്മാരക പ്രഥമ യുനാനി രത്‌ന പുരസ്‌ക്കാരം ഡോ. കെ ടി അജ്മലിന് സമ്മാനിച്ചു

Web Desk
1 Min Read

ഇടപ്പള്ളി: ഹക്കിം പി ബി കെ മൗലവി ഫൗണ്ടേഷനും കേരള വികാസ് മധ്യയും ചേര്‍ന്ന് സംഘടിപ്പിച്ച ഹക്കിം പി ബി കെ മൗലവി സ്മാരക, പ്രഥമ യുനാനി രത്‌ന പുരസ്‌കാരം ഹക്കിം ഡോ. കെ ടി അജ്മലിന് കളമശ്ശേരി ഹോട്ടല്‍ സീ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ അഡ്വ. ഷെരിഫ് മരക്കാര്‍ സമ്മാനിച്ചു.

city exchange

കഴിഞ്ഞ മുപ്പത് വര്‍ഷത്തോളമായി യുനാനി ചികിത്സാ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്ന ഹക്കിം ഡോ. കെ ടി അജ്മല്‍ ഈ പുരസ്‌കാരത്തിനു തീര്‍ത്തും അര്‍ഹനാണെന്ന് അഡ്വ. ഷെരിഫ് മരക്കാര്‍ പറഞ്ഞു.

ചടങ്ങില്‍ ഹക്കിം പി ബി കെ മൗലവിയുടെ മകന്‍ പി കെ അബ്ദുല്‍ ജബ്ബാര്‍ അധ്യക്ഷനായി. ഡോക്ടറെ കാണാന്‍ വരുന്ന രോഗികള്‍ മുന്‍വിധികളോടെ വരുമ്പോള്‍ അവരെ ചികിത്സിക്കലാണ് ചികിത്സ രംഗം നേരിടുന്ന പ്രശ്‌നം എന്ന് ഡോ. അജ്മല്‍ അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് പറഞ്ഞു. യുനാനിയെ സംബന്ധിച്ച് എല്ലാ രോഗങ്ങള്‍ക്കും പ്രതിവിധി ഉണ്ടെന്നിരിക്കെ വര്‍ത്തമാന കാലത്തിന്റെ മുന്‍വിധി
സമ്പ്രദായം ചികിത്സക്ക് വിലങ്ങു തടിയാവുകയാണെന്നും ഡോ. കെ ടി അജ്മല്‍ കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ കെ പി സി സി വൈസ് പ്രസിഡന്റ് ജെയ്‌സണ്‍ ജോസഫ് മുഖ്യ അതിഥി ആയി. ഹൈക്കോടതി മുതിര്‍ന്ന അഭിഭാഷകനായ അഡ്വ. ടി ഒ സേവിയര്‍ മുഖ്യപ്രഭാഷണം നടത്തി. റോട്ടറി ക്ലബ് പ്രസിഡന്റ് അശോക് നായര്‍, കേരള വികാസ് മധ്യ പ്രസിഡന്റ് കെ വി ജോണ്‍സന്‍, കേരള വികാസ് മധ്യ സെക്രട്ടറി സിന്ധു ഹരീഷ് എന്നിവരുടെ സാന്നിധ്യത്തില്‍ പതിനഞ്ചോളം സാമൂഹ്യ സേവന പ്രതിഭകള്‍ക്കുള്ള പുരസ്‌കാരം വിതരണം ചെയ്തു. കുഞ്ഞുമോന്‍ കാഞ്ഞിരത്തിങ്കലിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങുകളില്‍ താഹിര്‍ ഇസ്മായില്‍ നിയന്ത്രിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!