മഞ്ഞപ്പിത്ത ബോധവത്ക്കരണ ക്ലാസെടുത്തു

Web Desk
1 Min Read

ആലുവ: കീഴ്മാട് ചുണങ്ങംവേലി മാത്തന്‍ കോളനിക്ക് സമീപം മഞ്ഞപ്പിത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുമുറ്റ സദസ്സ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാജു മത്തായി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ആശ സന്തോഷ് അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഐ സിറാജ് മഞ്ഞപ്പിത്ത ബോധവല്‍ക്കരണ ക്ലാസ്സെടുത്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ് സ്റ്റെഫി, ആശവര്‍ക്കര്‍ സിനിമോള്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു. മഞ്ഞപ്പിത്ത ബോധവത്ക്കരണ പോസ്റ്ററും നോട്ടീസും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാജു മത്തായി പ്രകാശനം ചെയ്തു.

city exchange

കിണറുകള്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുക, തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, മല മൂത്ര വിസര്‍ജ്ജനത്തിന് ശേഷം സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകുക, ശീതളപാനീയങ്ങള്‍,
ഐസ്‌ക്രീം, സിപ്പ് അപ്പ്, സോഡ നാരങ്ങവെള്ളം തുടങ്ങിയവയുടെ ഉപയോഗം ഒഴിവാക്കുക തുടങ്ങിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുവാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു.

Share This Article
Leave a Comment
error: Content is protected !!