
ദോഹ: സ്വകാര്യ വാഹനങ്ങള്‍ അനുവദിച്ച പെര്‍മിറ്റ് പ്രകാരമല്ലാതെ ഉപയോഗിച്ചാല്‍ ഗതാഗത നിയമ ലംഘനമായിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വാഹന ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

വാഹനങ്ങള്‍ക്ക് അനുവദിച്ച പെര്‍മിറ്റ് പ്രകാരമല്ലാതെ ടാക്‌സിയായി ഉള്‍പ്പെടെ ഉപയോഗിക്കുന്നവര്‍ ഗതാഗത നിയമ ലംഘനം നടത്തുകയാണെന്നും വാഹന ഉടമ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും ആഭ്യന്തര മന്ത്രാലയം സാമൂഹ്യ മാധ്യമ പോസ്റ്റില്‍ അറിയിച്ചു.

റോഡ് സുരക്ഷ ഉറപ്പുവരുത്താന്‍ ഉള്‍പ്പെടെയാണ് ഇത്തരം നിയമങ്ങളെന്നും നിയമങ്ങള്‍ പാലിക്കുകയും രാജ്യത്താകമാനം സുഗമമായ ഗതാഗതം നിലനിര്‍ത്തണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
