
മനാമ: കേരള സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫീസില്‍ നോര്‍ക്ക ഹെല്‍പ്‌ഡെസ്‌ക് ഓഫീസ് പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ കെ ജി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജീവ കാരുണ്യ പ്രവര്‍ത്തകന്‍ ഡോ. മനോജ് കുമാര്‍ വിശിഷ്ടാതിഥിയായിരുന്നു.

പ്രസിഡണ്ട് രാജേഷ് നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു.
ബഹ്‌റൈന്‍ പ്രവാസികള്‍ക്ക് വളരെ കുറഞ്ഞ നിരക്കില്‍ നോര്‍ക്ക അംഗത്വം എടുക്കുന്നതിനും നോര്‍ക്കയുടെ വിവിധ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാകുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ലഭ്യമാക്കുന്നതിനും പുതിയ സെന്റര്‍ സഹായകരമാകുമെന്ന് പ്രസിഡണ്ട് രാജേഷ് നമ്പ്യാര്‍ അഭിപ്രായപ്പെട്ടു.

കെ എസ് സി എ ജനറല്‍ സെക്രട്ടറി ഡോ. ബിന്ദു നായര്‍ സ്വാഗതവും കെ എസ് സി എ ചാരിറ്റി വിങ് കണ്‍വീനര്‍ സജി നായര്‍ നന്ദിയും പറഞ്ഞു. രതി ഹരിദാസ് വേദി നിയന്ത്രിച്ചു.
