കുടുംബ സൗഹൃദ വേദി നോമ്പുതുറ മാതൃക

Web Desk
1 Min Read

കുടുംബ സൗഹൃദ വേദിയുടെ നോമ്പുതുറ വേദിയും സദസ്സും എന്ന അന്തരമില്ലാതെ, പതിവില്‍ നിന്ന് വ്യത്യസ്തമായി വലിപ്പച്ചെറുപ്പ വ്യത്യാസമില്ലാതെ ഒരുമിച്ചിരുന്ന് എല്ലാവര്‍ക്കും നോമ്പുതുറ സംഘടിപ്പിച്ചത് മാതൃകാപരമാണ്. നോമ്പുതുറ സംഘടിപ്പിക്കുന്ന ഇതര സംഘടനകള്‍ക്കും വേദിയും സദസും ഇഴുകി ചേരുന്ന ഇത്തരം വിശാലത മാതൃകയാക്കാവുന്നതാണ്.

city exchange

ഉയരത്തില്‍ സൃഷ്ടിക്കുന്ന വേദിക്ക് പകരം വേദിയും സദസും ഒന്നാകുന്ന സമന്വയം നോമ്പുതുറക്ക് എത്തിയവരെല്ലാം ഒന്നാണ്, സമന്മാരാണ് എന്ന സന്ദേശം പകര്‍ന്നു നല്‍കിയ കുടുംബ സൗഹൃദ വേദിയുടെ സംഘാടകര്‍ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.

ലേബര്‍ ക്യാമ്പില്‍ നിന്നും എത്തിയവര്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ നാനാതുറയില്‍ നിന്ന് എത്തിയവര്‍ എല്ലാവരും ഒരേ മനസ്സോടെ ഉയര്‍ച്ചതാഴ്ചകളില്ലാതെ ഒരേ ഇരിപ്പിടത്തില്‍ നിറവ്യത്യാസങ്ങള്‍ കൂടാതെ നോമ്പുതുറയ്ക്ക് പ്രത്യേകിച്ച് ഒരു തുറന്ന സ്ഥലത്ത് ക്രമീകരിച്ച മാതൃക മറ്റുള്ളവര്‍ക്കും പരീക്ഷിക്കാവുന്നതാണ്. നോമ്പുതുറ ഒരുമിക്കലിന്റെയും പങ്കുവെക്കലിന്റെയും ഒന്നാകലിന്റെയും ഒരുമയുടെയും മഹത്തായ സന്ദേശം വിളിച്ചോതുന്ന ഇത്തരം ഇഫ്താര്‍ സംഗമങ്ങള്‍ ഒരുക്കുന്ന സംഘാടകര്‍ പ്രശംസ അര്‍ഹിക്കുന്നു.

നോമ്പുതുറ കേവലം ഉയര്‍ന്ന സ്ഥലത്തെ കസേരകള്‍ക്കപ്പുറം വിശാലമായ പുല്‍ മൈതാനിയില്‍ വന്നുചേര്‍ന്ന എല്ലാവരും ഒന്നിച്ചിരുന്ന് ഒരു പന്തിയില്‍ ഒറ്റ മനസ്സോടെ ഉള്ള ഭക്ഷണം ഉള്ളതുപോലെ ഉള്ളുകൊണ്ട് പങ്കിടുന്ന മനോഹരമായ കാഴ്ച ഇനിയും ഈ കൊച്ചു പവിഴദ്വീപില്‍ മാതൃകയായി മറ്റുള്ളവരും തുടരട്ടെ.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!