
ദോഹ: സംയുക്ത ജമാഅത്ത് കൂട്ടായ്മയായ വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് ഖത്തര്‍ ചാപ്റ്റര്‍ ജമാ അത്ത് പരിധിയിലെ ഏഴു മഹല്ല് നിവാസികളെയും കുടുംബങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് വിപുലമായ രീതിയില്‍ തുമാമയിലുള്ള ഹെറിട്ടേജ് ഇന്റര്‍ നാഷണല്‍ സ്കൂള്‍ ഗ്രൗണ്ടില്‍ ഇഫ്താര്‍ മജ്ലിസ് സ്നേഹ വിരുന്ന് @26 സംഘടിപ്പിച്ചു.

എണ്ണൂറോളം പേരടങ്ങുന്ന കുടുംബങ്ങളും മഹല്ല് നിവാസികളും പങ്കെടുത്തു ഇഫ്താര്‍ മജ്ലിസ് വില്ല്യാപ്പള്ളികാരുടെ സംഗമമായി മാറി.

സംഘാടക സമിതി ചെയര്മാന് അബ്ദുല്‍ ലത്തീഫ് തിരുവോത്ത് അധ്യക്ഷത വഹിച്ചു. സഫാരി എം ഡി സൈനുല്‍ ആബീദീന് ഉദ്ഘാടനം ചെയ്തു. വില്ല്യാപ്പള്ളി ജമാഅത്ത് ഖത്തര്‍ ചാപ്റ്റര്‍ പ്രവര്‍ത്തനത്തെ കുറിച്ചും വില്ല്യാപ്പള്ളിയുമായിട്ട് തനിക്കുള്ള ബന്ധത്തെ പറ്റിയും സംസാരിച്ചു.
വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡന്റ് നാസര്‍ നീലിമ റമദാന് സന്ദേശം കൈമാറി. ഉപദേശക സമിതി ചെയര്മാന് പി വി നാസര്‍ മുസ്ലിം ജമാഅത്ത് ഖത്തര്‍ ചാപ്റ്റര്‍ ലഘു പരിചയപെടുത്തല്‍ നടത്തി സംസാരിച്ചു.
മയ്യന്നൂര്‍ മഹല്ല് ഖാദി ശറഫുദ്ധീന്‍ ബാഖവി, തണല്‍ ചെയര്മാന് ഡോ. ഇദ്രിസ്, എം ടി നിലമ്പൂര്‍, കെ എം സി സി ജനറല്‍ സെക്രട്ടറി അബ്ദുന്നാസര്‍ നാച്ചി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. അസ്മഖ് സംയുക്ത ജമാ- അത്ത് പ്രസിഡന്റ് അഷ്റഫ് മാകൂല്‍, ജനറല്‍ സെക്രട്ടറി ഷബീര്‍ മേമുണ്ട, കടമേരി റഹ്മാനിയ അറബിക് കോളേജ് ജനറല്‍ സെക്രട്ടറി ഇസ്ഹാഖ്, കെ എം സി സി കുറ്റ്യാടി മണ്ഡലം ജനറല്‍ സെക്രട്ടറി ഹസമദ് കടമേരി, കെ എം സി സി പ്രതിനിധികളായ പി കെ മുഹമ്മദ് കുന്നുമ്മല്‍, അഷ്റഫ് കനവത്ത്, പി എ തലായി,
മുസ്ലിം ജമാഅത്ത് രക്ഷധികാരിയായ കെ എം നാസര്‍ ഹാജി, കുഞ്ഞബ്ദുള്ള ഹാജി വണ്ണാന്റെ വിട, സത്താര്‍ തുണ്ടിയില്‍, കക്കുളങ്ങര ഇബ്രാഹിം, കെ പി ഇബ്രാഹിം, കനിവ് പദ്ധതി കണ്വീണര് എംപി ഇല്ല്യാസ്, അലിഫ് വിദ്യാഭ്യാസ വിങ്ങ് ചെയര്മാന് ഡോ. നൗഷാദ് തയ്യില്‍, വി എം ജെ ഖത്തര്‍ ചാപ്റ്റര്‍ ട്രഷറര്‍ ഷംസീര്‍ വെങ്കപ്പെറ്റ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.
ലോക കേരള സഭാ അംഗം അബ്ദു റഔഫ് കൊണ്ടോട്ടി, കുറ്റ്യാടി മണ്ഡലം കെ എം സി സി പ്രസിഡന്റ് എന്‍ പി അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ ഇഫ്താര്‍ മജ്ലിസ്ല് പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നു.
മുഹമ്മദ് അലി എം കെ ഖിറാഅത്തും വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സല്മാന് മുണ്ടിയാട്ട് സ്വാഗതവും സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഫൈസല്‍ അരോമ നന്ദിയും രേഖപ്പെടുത്തി.

