‘വാഴ 3- ബയോപിക് ഓഫ് ബില്യണ്‍ ഗേള്‍സ്’ ഒരുങ്ങുന്നു

Web Desk
1 Min Read

കൊച്ചി: ആഗോള തലത്തില്‍ കളക്ഷന്‍ 150 കോടി പിന്നിടുന്ന വാഴ 2ന് ശേഷം മൂന്നാം ഭാഗം ഒരുങ്ങുന്നു. ‘വാഴ 3- ബയോപിക് ഓഫ് ബില്യണ്‍ ഗേള്‍സ്’ എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിലും പുതുമുഖങ്ങള്‍ക്കാണ് പ്രാധാന്യം നല്കുന്നത്.

city exchange

നവാഗതനായ വിശ്വന്‍ ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെയും തിരക്കഥയും സംഭാഷണവും വിപിന്‍ ദാസ് തന്നെയാണ് എഴുതുന്നത്. ഡബ്ല്യു ബി ടി എസ് പ്രൊഡക്ഷന്‍സ്, ഇമാജിന്‍ സിനിമാസ്, സിഗ്‌നേച്ചര്‍ സ്റ്റുഡിയോസ്, ഐക്കണ്‍ സ്റ്റുഡിയോസ്, ഷൈന്‍ സ്‌ക്രീന്‍സ് എന്നീ ബാനറുകളില്‍ വിപിന്‍ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, സാഹു ഗാരപാട്ടി, ആദര്‍ശ് നാരായണ്‍, ഐക്കണ്‍ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ടൈറ്റില്‍ ഡിസൈന്‍- സാര്‍ക്കാസനം, പി ആര്‍ ഒ- എ എസ് ദിനേശ്.

Share This Article
Leave a Comment
error: Content is protected !!