ഹോര്‍മുസില്‍ ഉപരോധമല്ല ചര്‍ച്ചയാണ് വേണ്ടതെന്ന് യു എസിനോട് സൗദി

Web Desk
1 Min Read

റിയാദ്: ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ച് ചര്‍ച്ചകളിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ട് സൗദി അറേബ്യ ശക്തമായി സമ്മര്‍ദ്ദം ചെലുത്തുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് എടുത്ത തീരുമാനം മേഖലയില്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കാനിടയുണ്ടെന്നതാണ് റിയാദിന്റെ ആശങ്ക.

city exchange

ലോകത്തിലെ പ്രധാന എണ്ണ ഗതാഗത മാര്‍ഗമായ ഹോര്‍മൂസ് കടലിടുക്ക് അടച്ചുപൂട്ടാനുള്ള നീക്കം ഇറാനെ കൂടുതല്‍ കടുത്ത പ്രതികരണങ്ങളിലേക്ക് നയിക്കുമെന്ന് സൗദി മുന്നറിയിപ്പ് നല്‍കി. ഇറാന്റെ സമ്പദ്വ്യവസ്ഥയില്‍ കൂടുതല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുകയാണ് അമേരിക്കയുടെ ഉപരോധ ലക്ഷ്യം.

എന്നാല്‍ പ്രതികാരമായി ഇറാന്‍ ബാബ് അല്‍ മാന്‍ഡെബ് കടലിടുക്ക് അടച്ചുപൂട്ടാന്‍ ശ്രമിക്കാമെന്ന ആശങ്ക സൗദി അധികാരികള്‍ പ്രകടിപ്പിച്ചു. റെഡ് സീയിലേക്കുള്ള ഈ പ്രധാന കടല്‍ മാര്‍ഗം സൗദിയുടെ ശേഷിക്കുന്ന എണ്ണ കയറ്റുമതിക്ക് നിര്‍ണായകമാണ്. അത് തടസ്സപ്പെട്ടാല്‍ ആഗോള എണ്ണവിതരണത്തിനും ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക നിലക്കും വലിയ തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

ഈ സാഹചര്യത്തില്‍, സൈനിക നടപടികള്‍ക്കുപകരം നയതന്ത്ര മാര്‍ഗങ്ങള്‍ വഴി പ്രശ്നം പരിഹരിക്കേണ്ടതിന്റെ ആവശ്യകത സൗദി ആവര്‍ത്തിച്ചു. മേഖലയിലെ സമാധാനവും സ്ഥിരതയും നിലനിര്‍ത്താന്‍ അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ പുന:രാരംഭിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!