എം എ നിഷാദ്- സാദത്ത് സൈനുദ്ദീന്‍ ചിത്രത്തില്‍ ജെറി അമല്‍ദേവ് സംഗീതം നല്‍കുന്നു

Web Desk
1 Min Read

കൊച്ചി: വില്യം ആന്റ് കേയ്റ്റ് ഇന്നവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ എം എ നിഷാദ് കഥയും തിരക്കഥയുമൊരുക്കി ഛായാഗ്രഹകനായ സാദത്ത് സൈനുദ്ദീന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സോങ് റിക്കോര്‍ഡിങ് കൊച്ചിയില്‍ ആരംഭിച്ചു.

city exchange

മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം തെന്നിന്ത്യയിലെ ഒരു സൂപ്പര്‍താരം കൂടി അഭിനയിക്കുന്ന ഈ ചിത്രം പാന്‍ ഇന്ത്യന്‍ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്.

ഒരിടവേളയ്ക്ക് ശേഷം ജെറി അമല്‍ദേവ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നാലു പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം എം ജി ശ്രീകുമാര്‍- ജെറി അമല്‍ദേവ് സഖ്യം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ജുബിന്‍ ജേക്കബാണ് സംഭാഷണം ഒരുക്കുന്നത്. ഛായാഗ്രഹണം- അനില്‍ വിജയ്.

വിഷുവിനു ശേഷം ചിത്രത്തിന്റെ പേര് പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
പി ആര്‍ ഒ- എ എസ് ദിനേശ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!