‘കായ്‌പോള’ ചിത്രീകരണം ആരംഭിച്ചു; യൂട്യൂബ് സെലിബ്രിറ്റികളുടെ കഥ

Web Desk
1 Min Read

കാഞ്ഞിരമറ്റം: ഇന്ദ്രന്‍സ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കെ ജി ഷൈജു സംവിധാനം ചെയ്യുന്ന ചിത്രം ‘കായ്‌പോള’യുടെ ചിത്രീകരണം കാഞ്ഞിരമറ്റത്ത് ആരംഭിച്ചു. വി എം ആര്‍ ഫിലിംസിന്റെ ബാനറില്‍ സജിമോന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

city exchange

കലാഭവന്‍ ഷാജോണ്‍, ശ്രീജിത്ത് രവി, വെട്ടുകിളി പ്രകാശന്‍, സാജല്‍ സുദര്‍ശന്‍, അഞ്ചുകൃഷ്ണ അശോക്, ജെയിംസ് ഏലിയ, വിനു കുമാര്‍, വൈശാഖ്, ബിജു, പ്രഭ, മഹിമ, നവീന്‍, അനു നാഥ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ട്രാവല്‍ മൂവി ഗണത്തിലുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സംവിധായകന്‍ ഷൈജുവും ശ്രീകില്‍ ശ്രീനിവാസനും ചേര്‍ന്നാണ്.

ഷോബിന്‍ കണ്ണംകാട്ട്, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് മെജോ ജോസഫാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം: ഷിജു എം ഭാസ്‌കര്‍, എഡിറ്റര്‍: അനില്‍ ബോസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്്‌സന്‍ പൊടുത്താസ്, മേക്കപ്പ്: സജി കൊരട്ടി, ആര്‍ട്ട് ഡയറക്ടര്‍: സുനില്‍ കുമാരന്‍, കോസ്റ്റ്യൂം: ഇര്‍ഷാദ് ചെറുകുന്ന്, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍: പ്രവീണ്‍ എടവണ്ണപ്പാറ, അസോസിയേറ്റ് ഡയറക്ടര്‍സ്: ആസിഫ് കുറ്റിപ്പുറം, അമീര്‍, സ്റ്റില്‍സ്: അനു പള്ളിച്ചല്‍, ഡിസൈന്‍: ആനന്ദ് രാജേന്ദ്രന്‍, പി ആര്‍ ഒ: പി ശിവപ്രസാദ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!