
ദോഹ: എര്‍ത്‌ന സെന്റര്‍ ഫോര്‍ എ സസ്റ്റയ്‌നബ്ള്‍ ഫ്യൂച്ചറിന്റെ കമ്യൂണിറ്റി പങ്കാളിയായി ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനിയേഴ്‌സ് ഇന്ത്യ (ഐ ഇ ഐ) അംഗീകാരം നേടി. ഇതിന്റെ ഭാഗമായി അപ്രീസിയേഷന്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. പരിസ്ഥിതി- കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഖത്തര്‍ സുസ്ഥിരതാ വാരാഘോഷത്തിന് ഐ ഇ ഐ നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് അംഗീകാരം.

ഖത്തര്‍ ഫൗണ്ടേഷന്‍ ഓഫീസില്‍ നടന്ന സമ്മേളനത്തില്‍ ഫെഡറേഷന്‍ ഓഫ് ഗ്ലോബല്‍ എഞ്ചിനീര്‍സ് പ്രസിഡന്റ് എഞ്ചിനീയര്‍ അഹമ്മദ് ജാസ്സിം അല്‍ ജോളോയും ഐ ഇ ഐ ഖത്തര്‍ ചാപ്റ്ററിനെ പ്രതിനിധീകരിച്ച് ചെയര്‍മാന്‍ എഞ്ചിനീയര്‍ അബ്ദുല്‍ സത്താറും സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എഞ്ചിനീയര്‍ പോള്‍ ജേക്കബ്, എഞ്ചിനീയര്‍. അരവിന്ദ് കെ ശര്‍മ്മ, എഞ്ചിനീയര്‍ അസീം, എഞ്ചിനീയര്‍ ബസീത് അഹമ്മദ് എന്നിവര്‍ പങ്കെടുത്തു.
