
കൊച്ചി: മാധ്യമ പ്രവര്‍ത്തകനും എറണാകുളം പ്രസ്ക്ലബ് മുന്‍ സെക്രട്ടറിയുമായ എസ് ഉണ്ണികൃഷ്ണനെ എറണാകുളം പ്രസ്ക്ലബ് അനുസ്മരിച്ചു. പ്രസ്ക്ലബില്‍ നടന്ന ചടങ്ങില്‍ മനോരമ ന്യൂസ് ഔട്ട് പുട്ട് എഡിറ്റര്‍ എസ് ജയമോഹന് അനുസ്മരണ പ്രഭാഷണം നടത്തി.

മാധ്യമ മേഖലയിലെ അതുല്യ പ്രതിഭയായിരുന്നു ഉണ്ണിക്കൃഷ്ണനെന്ന് ജയമോഹന് അനുസ്മരിച്ചു. എല്ലാവരോടും സമഭാവനയോടെയും സഹാനുഭൂതിയോടെയും പെരുമാറിയിരുന്ന മാധ്യമ പ്രവര്‍ത്തകനായിരുന്നു ഉണ്ണിക്കൃഷ്ണനെന്നും അദ്ദേഹം അനുസ്മരിച്ചു.

പ്രസ്ക്ലബ് പ്രസിഡന്റ് ആര് ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. എറണാകുളം പ്രസ്ക്ലബ് മുന്‍ പ്രസിഡന്റുമാരായ കെ രവികുമാര്‍, ജിപ്സന് സിക്കേര, മുന്‍ സെക്രട്ടറിമാരായ എം എസ് സജീവന്, പി ശശികാന്ത്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ ബേബി, എസ് ബിനീഷ്, മുത്തൂറ്റ് ഗ്രൂപ്പ് സി എസ് ആര് വിഭാഗം മേധാവി രോഹിത് രാജ്, പ്രസ് ക്ലബ് സെക്രട്ടറി എം ഷജില്‍ കുമാര്‍ എന്നിവര്‍ അനുസ്മരണ പ്രസംഗങ്ങള്‍ നടത്തി.
